ബിജെപി ആദ്യഘട്ട പട്ടികയായി. നേമത്ത് രാജീവ് ചന്ദ്രശേഖര്‍, പി.സി ജോര്‍ജും മകന്‍ ഷോണ്‍ ജോര്‍ജും മത്‌സര രംഗത്ത്
ബിജെപിയുടെ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടികയായി. 47 സ്ഥാനാര്‍ഥികളുടെ പട്ടികയാണ് പ്രസിദ്ധീകരിച്ചത്.നേമത്ത് പാര്‍ട്ടിയുടെ സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍ മത്സരിക്കും.

വട്ടിയൂര്‍ക്കാവില്‍ ആര്‍ ശ്രീലേഖ, മഞ്ചേശ്വരത്ത് കെ സുരേന്ദ്രന്‍, ബേപ്പൂരില്‍ കെ പി പ്രകാശ് ബാബു, കാട്ടാക്കടയില്‍ പി കെ കൃഷ്ണദാസ്, കഴക്കൂട്ടത്ത് വി മുരളീധരന്‍, തൃശൂരില്‍ പത്മജ, ഒറ്റപ്പാലത്ത് മേജര്‍ രവി എന്നിവരാണ് മത്സരിക്കുക. കോട്ടയം ജില്ലയില്‍ സംസ്ഥാന സമിതി അംഗം പി.സി ജോര്‍ജും പാലായില്‍ ഷോണ്‍ ജോര്‍ജും വിധി തേടും. അച്ഛനും മകനും സമീപത്തുളള മത്സരങ്ങളില്‍ ജനവിധി തേടുകയാണ്. വൈക്കത്ത് സിപിഐയില്‍ നിന്നും ബിജെപിയിലേക്ക് ചേക്കേറിയ കെ. അജിത്ത് സ്ഥാനാര്‍ഥിയാവും
പൂഞ്ഞാര്‍ – പി സി ജോര്‍ജ്
പാല – അഡ്വ. ഷോണ്‍ ജോര്‍ജ്
കാഞ്ഞിരപ്പള്ളി – ജോര്‍ജ് കുര്യന്‍
തിരുവല്ല – അനൂപ് ആന്റണി ജോസഫ്
വൈക്കം – കെ അജിത്ത്
ചെങ്ങന്നൂര്‍ – എം വി ഗോപകുമാര്‍
ഹരിപ്പാട് – സന്ദീപ് വാചസ്പതി
കൊട്ടാരക്കര – ആര്‍ രശ്മി

