Spread the love

ഇടതുമുന്നണിയിലെ മൂന്നാമത്തെ കക്ഷിയായ കേരള കോൺഗ്രസ്(എം) മത്സരിക്കുന്ന 12 നിയോജക മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. ഇതിൽ ആറ് പേർ പുതുമുഖങ്ങളാണ്. പാലാ മണ്ഡലത്തിൽ പാർട്ടി ചെയർമാൻ ജോസ് കെ. മാണി തന്നെ വീണ്ടും ജനവിധി തേടും. കഴിഞ്ഞ തവണത്തെ തോൽവിക്ക് ഇത്തവണ പാലായിൽ വിജയത്തിലൂടെ മറുപടി നൽകാനാണ് പാർട്ടി ലക്ഷ്യമിടുന്നത്. ഔദ്യോഗിക പ്രഖ്യാപനം വന്നതോടെ പാലാ കേന്ദ്രീകരിച്ച് വലിയ ആവേശത്തിലാണ് പ്രവർത്തകർ.

സ്ഥാനാർഥികൾ

  • പാലാ-ജോസ്.കെ മാണി
  • ഇടുക്കി-റോഷി അഗസ്റ്റിൻ
  • കാഞ്ഞിരപ്പള്ളി- ഡോ. എൻ. ജയരാജ
  • ചങ്ങനാശ്ശേരി- അഡ്വ. ജോബ് മൈക്കിൾ
  • പൂഞ്ഞാർ- അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ
  • റാന്നി- പ്രമോദ് നാരായണൻ
  • ചാലക്കുടി- അഡ്വ. ബിജു ചിറയത്ത്
  • തൊടുപുഴ- സിറിയക് ചാഴികാടൻ
  • പിറവം- സാബു കെ. ജേക്കബ്
  • ഇരിക്കൂർ- മാത്യൂ കുന്നപ്പള്ളി
  • കടുത്തുരുത്തി- നിർമ്മല ജിമ്മി
  • പെരുമ്പാവൂർ- ബേസിൽ പോൾ