മുന്‍ അക്കൗണ്ടന്റ് ജനറല്‍, തിരുവനന്തപുരം പിടിപി നഗര്‍ സില്‍വര്‍ റോക്കില്‍ ജെയിംസ് കെ. ജോസഫ്(76) അന്തരിച്ചു. സ്വകാര്യ ആശു പത്രിയില്‍ ചികിത്സയിലായിരുന്നു. കേരള, മഹാരാഷ്ട്ര, തമിഴ്നാട് സം സ്ഥാനങ്ങളുടെ അക്കൗണ്ടന്റ് ജന -റലായി പ്രവര്‍ത്തിച്ച അദ്ദേഹം കെ എസ്ആര്ടിസി എംഡിയായും കെ വര്‍ത്തിച്ചു. ദീപിക ദിനപത്രത്തിന്റെ മാനേജിങ് എഡിറ്ററായും പ്രവര്‍ത്തിച്ചിരുന്നു.39-ാം വയസ്സില്‍ അക്കൗണ്ടന്റ്റ് ജനറല്‍ പദവിയിലെ ത്തിയ അദ്ദേഹം വിരമിക്കാന്‍ പത്തുവര്‍ഷം ബാക്കി നില്‍ക്കെ സര്‍വീസില്‍നിന്നു സ്വയം വിരമിച്ചിരുന്നു. ഇന്ത്യന്‍ ഓഡിറ്റ് ആന്‍ഡ് അക്കൗണ്ട്സ് സര്‍വീസിലേ ക്കു തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹത്തിന്റെ ആദ്യ നിയ മനം കേരളത്തില്‍ തന്നെയായിരുന്നു.
1994-ല്‍ ജെയിംസ് ജോസഫ് കേരളത്തിന്റെ അക്കൗണ്ട് ജനറല്‍ ആയിരിക്കെയാണ് പാമോയില്‍ ഇറക്കുമതി ഇടപാടിലെ വന്‍ നഷ്ടം സംബന്ധിച്ച കം ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ റിപ്പോര്ട്ട്പുറത്തുവന്നത്. കെ. കരുണാകരന് മുഖ്യമന്ത്രിയാ യിരിക്കെയുണ്ടായ ഈ അഴമതിക്കഥ കേരളരാഷ്ട്രീ യത്തെ പിടിച്ചുലച്ചിരുന്നു. അക്കൗണ്ടന്റ് ജനറലായി തമിഴ്നാട്ടില്‍ ജോലിചെയ്യവേ എം.ജി.ആറിന്റെ സുഹൃ ത്തായ വ്യവസായിയോട് ഇടഞ്ഞതും ശ്രദ്ധേയമായി രുന്നു. സെന്‍ട്രല്‍ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിലേ ക്കു തിരഞ്ഞെടുക്കപ്പെട്ട് അവസാന നിമിഷം അദ്ദേ ഹത്തെ അതില്‍നിന്ന് ഒഴിവാക്കി. ഇതുമായി ബന്ധ പ്പെട്ട പ്രശ്നങ്ങള്‍ നിയമനടപടികളിലേക്കും നീണ്ടു.
പൊന്‍കുന്നം കരിക്കാട്ടുക്കുന്നേല്‍ മുന്‍ വിദ്യാഭ്യാസ ഡയറക്ടര്‍ എം.വി. ജോസഫിന്റെ മകനാണ് ജെയിംസ് കെ. ജോസഫ്. മുന്‍ മന്ത്രി ബേബിജോണിന്റെ മകള്‍ ഷീലാ ജെയിംസാണ് ഭാര്യ.മക്കള്‍: ശാലിനി ജെയിംസ്, തരുണ്‍ ജെയിംസ്, രശ്മി ജെയിംസ്.

