Spread the love

ബെംഗളൂരു: ബെംഗളൂരുവിൽ മലയാളി വിദ്യാർഥിനി ബലാത്സംഗത്തിന് ഇരയായി. കേസിൽ സ്വകാര്യ പേയിങ് ഗസ്റ്റ് റെസിഡൻസ് ഉടമ കോഴിക്കോട് സ്വദേശി അഷറഫ്‌ അറസ്റ്റിലായി. സോളദേവനഹള്ളിയിലെ സ്വകാര്യ കോളജിലെ ബിരുദ വിദ്യാർഥിനിയാണ് ബലാത്സംഗത്തിന് ഇരയായത്.ശനിയാഴ്ച പുലർച്ചെ 12:41 നും 2:15 നും ഇടയിലാണ് സംഭവം.

താൻ പത്തു ദിവസം മുൻപാണ് അഷ്‌റഫിന്റെ വീട്ടിൽ പേയിങ് ഗസ്റ്റായി താമസം മാറിയതെന്ന് വിദ്യാർഥിനി പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. അഷ്‌റഫ് തിങ്കളാഴ്ച രാത്രി തന്റെ മുറിയിൽ വന്ന് സഹകരിച്ചാൽ മാത്രമേ ഭക്ഷണവും താമസവും നൽകൂ എന്ന് പറഞ്ഞു. ഇത് എതിർത്തപ്പോൾ അഷ്‌റഫ് തന്നെ നിർബന്ധിച്ച് കാറിൽ കയറ്റുകയും മറ്റൊരിടത്തേക്ക് കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തു എന്ന് പെൺകുട്ടി പറയുന്നു.

അതേസമയം തന്റെ സുഹൃത്തിന് ലൊക്കേഷൻ അയക്കാൻ ശ്രമിച്ച് പരാജയപ്പെട്ടെന്നും പെൺകുട്ടി പരാതിയിൽ പറയുന്നുണ്ട്. കൂടാതെ അഷ്റഫ് താമസസ്ഥലത്ത് തന്നെ തിരിച്ചെത്തിച്ചുവെന്നും പരാതിയിൽ പറയുന്നു. വിദ്യാർഥിനി ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.