കോട്ടയം: കെപിസിസി സാംസ്‌കാരിക വിഭാഗമായ സംസ്‌കാര സാഹിതിയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറിയായും മീഡിയ സെല്‍ കണ്‍വീനറായും ഷിജു സ്‌കറിയയെ (തിരുവല്ല) സംസ്ഥാന ചെയര്‍മാന്‍ സി.ആര്‍. മഹേഷ് എംഎല്‍എ നിയമിച്ചു. നേരത്തേ ജില്ലാ ചെയര്‍മാനായിരുന്നു.
പത്രപ്രവര്‍ത്തക യൂണിയന്‍ ഭാരവാഹിയായിരുന്നു. കോട്ടയം പ്രസ്‌ക്ലബ് അംഗമായിരുന്നു. മാതൃഭൂമിയില്‍ നിന്നും രാജിവച്ചശേഷം അദ്ദേഹം പൊതുപ്രവര്‍ത്തന രംഗത്ത് സജീവമാകുകയായിരുന്നു.

