Spread the love

 

കൊച്ചി: പ്രതിപക്ഷ നേതാവ് വി ഡി സതീശനെ തിരെ എൻഎസ്എസ് നേതൃത്വങ്ങൾ. മുഖ്യമന്ത്രിയുടെ കാറിൽ വിദ്വേഷ പ്രസംഗം നടത്തുന്ന വെള്ളാപ്പള്ളി നടേശനെ കയറ്റിയതിനെക്കുറിച്ച് സമസ്തയുടെ കേരളയാത്ര സമാപന സമ്മേളനത്തിൽ പ്രതിപക്ഷ നേതാവ് വിമർശിച്ചിരുന്നു.

ഇതിനു പിന്നാലെ വെള്ളാപ്പള്ളി നടേശൻ സതീശനെ ഊളമ്പാറ അയക്കണമെന്ന് തുറന്നടിച്ചു. സതീശനെ കോൺഗ്രസ് അഴിച്ചുവിട്ടിരിക്കുകയാണ് എന്ന് സുകുമാരൻ നായരും പറയുന്നു.

സുകുമാരൻ നായരുടെ പ്രസ്താവന

സമുദായങ്ങൾ തമ്മിൽ ഐക്യം വേണമെന്ന എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ അഭിപ്രായത്തോട് യോജിക്കുന്നെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. എൻഎസ്എസുമായി സഹകരിച്ച് പ്രവർത്തിക്കണമെന്ന് വെള്ളാപ്പള്ളി നടേശനും എസ്എൻഡിപിയും ആഗ്രഹിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

21ാം തീയതി യോഗം കൂടി തീരുമാനിക്കുമെന്ന അർത്ഥത്തിലാണ് ഞങ്ങൾ സംസാരിച്ചത്. ഇന്നും ആ രീതിയിൽ തന്നെയാണ് സംസാരിച്ച് കേട്ടത്. എൻഎസ്എസിനും അതിന് താൽപര്യമുണ്ട്. കാരണം അത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് മനസിലാക്കുന്നു. എൻഎസ്എസും നേതൃത്വവുമായി ആലോചിച്ച് അനുകൂലമായ തീരുമാനമെടുക്കുമെന്നത് തന്നെയാണ് വിശ്വാസമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘സമുദായങ്ങൾ തമ്മിലുള്ള ഐക്യം വ്യക്തിപരമായും സംഘടനാപരവുമായി ആവശ്യമാണെന്ന് എനിക്ക് തോന്നുന്നുണ്ട്. എൻഎസ്എസ് ഐക്യത്തിന് പോകുന്നത് സംഘടനയുടെ അടിസ്ഥാന മൂല്യങ്ങൾ നിലനിർത്തിക്കൊണ്ടാണ്. ഒരു സമുദായമായിട്ടോ മതവുമായിട്ടോ വിരോധങ്ങളുള്ള തലത്തിൽ പെരുമാറുന്നതിനോ ഒന്നും ഞങ്ങൾ വഴിവയ്ക്കുകയില്ല. അടിസ്ഥാന മൂല്യങ്ങൾ നിലനിർത്തിക്കൊണ്ട്, എല്ലാവരുമായി യോജിച്ച് ഹൈന്ദവ സംഘടനയിലെ പ്രബല സമുദായങ്ങളായ എസ്എൻഡിപിയും എൻഎസ്എസും തമ്മിൽ ഒന്നിക്കുന്നതിൽ എന്താ തെറ്റ്?’- സുകുമാരൻ നായർ ചോദിച്ചു.

 

‘സംവരണ പ്രശ്നമുണ്ടായപ്പോൾ അകന്നുനിന്നു. ഇന്നത് വിഷയമല്ലാതെ മാറിക്കഴിഞ്ഞിരിക്കുന്നു. ആ സാഹചര്യത്തിൽ രണ്ട് പേരും യോജിച്ചുപോകേണ്ടവരാണ് രണ്ട് പേരും. എല്ലാ മതവിഭാഗങ്ങളോടും രാഷ്ട്രീയപാർട്ടികളോടും ഒരേ സമീപനം. അതാണ് അടിസ്ഥാനമൂല്യങ്ങളിൽ പ്രധാനം. എല്ലാ രാഷ്ട്രീയ പാർട്ടികളോടും സമദൂരത്തിലാണ്.

സതീശൻ ഇന്നലെ പൂത്ത തകര : വെള്ളാപ്പള്ളി നടേശൻ

എൻഎസ്എസ്സിനെ, എസ്എൻഡിപിയുമായി തെറ്റിച്ചതിന്റെ പ്രധാനകണ്ണി ലീഗ് നേതൃത്വമാണ്. ലീഗാണ് ഞങ്ങൾ തമ്മിൽ യോജിക്കാൻ പാടില്ലെന്ന് പറഞ്ഞ് തമ്മിൽ അകറ്റിനിർത്തിക്കൊണ്ട് ഈ പണികളെല്ലാം ചെയ്തത്. ഭരണത്തിൽ വന്നിട്ട് ഒരു പരിഗണനയും തന്നില്ല. ഈ അവഗണനയെല്ലാം അനുഭവിച്ചിട്ട് എവിടെയെത്തി. ഇന്ന് ഭൂരിപക്ഷ സമുദായത്തിന്റെ ഐക്യം മാത്രമല്ല. നായാടി തൊട്ട് നസ്രാണി വരെയുള്ള വരുടെ യോജിപ്പ് അനിവാര്യമാണെന്ന ചിന്തയിലേക്ക് കാര്യങ്ങൾ എത്തി. ഞാൻ മുസ്ലിം വിരോധിയല്ല. മുസ്ലിം സമുദായത്തിന് വിരോധമായിട്ട് ഒരു വാക്കുപോലും പറഞ്ഞിട്ടില്ല.