റിയാദ് : സൗദി അറേബ്യയിൽ ഉണ്ടായ വാഹനാപകടത്തില്‍ മലയാളി യുവതിക്ക് ദാരുണാന്ത്യം. വയനാട് വൈത്തിരി സ്വദേശി ഹിദ നൗറിന് (23) ആണ് മരിച്ചത്.
ദമാമില്‍ നിന്ന് റിയാദിലേക്കുള്ള യാത്രയ്ക്കിടെ ഹിദ സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ഒരാഴ്ച മുന്‍പായിരുന്നു ഹിദ വിവാഹിതയായത്. മാതാപിതാക്കളെ കാണാന്‍ ഭര്‍ത്താവ് യാസീനൊപ്പം യാത്ര ചെയ്യവേയാണ് ഉമ്മുല്‍ അറാറില്‍ വച്ച് അപകടമുണ്ടായത്. ഹിദ സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു. പരുക്കുകളോടെ രക്ഷപെട്ട ഭര്‍ത്താവ് യാസീന്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്.
ഹിദയുടെ മൃതദേഹം സൗദിയില്‍ തന്നെ സംസ്കരിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു

