സംസ്ഥാനത്ത് വീണ്ടും ഷോക്കേറ്റ് മരണം. പൊട്ടി വീണ ലൈൻ കമ്പിയിൽ നിന്ന് ഷോക്കേറ്റ് കർഷകൻ മരിച്ചു. പാലക്കാട് കൊടുമ്പ് ഓലശ്ശേരി സ്വദേശി മാരിമുത്തുവാണ് മരിച്ചത്. കൃഷി സ്ഥലത്തേക്ക് പോവുന്ന വഴി വൈദ്യുതി ലൈനിൽ ചവിട്ടി ഷോക്കേൽക്കുകയായിരുന്നു. മോട്ടർ സ്ഥാപിച്ചിരിക്കുന്ന ഷെഡിലേക്ക് വൈദ്യുതി എത്തിക്കുന്ന ലൈനാണ് പൊട്ടിയത്.
ഏറെനേരമായിട്ടും മാരിമുത്തു തിരിച്ചെത്താത്തതിനെ തുടർന്ന് വീട്ടുകാർ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. പ്രദേശത്ത് ഇന്നലെ ശക്തമായ കാറ്റുണ്ടായിരുന്നു. ട്രാൻസ്ഫോമർ ഓഫ് ചെയ്തശേഷമാണ് മൃതദേഹം മാറ്റിയത്.
അതേസമയം എല്ലാ ദിവസവും പുലർച്ചെ മാരിമുത്തു കൃഷിസ്ഥലത്തേക്ക് വരാറുണ്ടെന്ന് നാട്ടുകാർ പറഞ്ഞു.

