കാഞ്ഞിരപ്പള്ളി : ആനക്കല്ല് വില്ലണിയിൽ പ്രവർത്തിക്കുന്ന കോഴിഫാമിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു.
രോഗവ്യാപനം തടയുന്നതിൻ്റെ ഭാഗമായി ഫാമിലെ കോഴികളെയും സമീപപ്രദേശങ്ങളിലെ പക്ഷികളെയും ചൊവ്വാഴ്ച മുതൽ കൊന്നൊടുക്കാൻ അധികൃതർ തീരുമാനിച്ചു.
ഏകദേശം രണ്ടേക്കറിലായി വ്യാപിച്ചുകിടക്കുന്ന വില്ലണിയിലെ ഫാമിൽ മൂവായിരത്തോളം കോഴികളാണ് ഉണ്ടായിരുന്നത്. ഇതിൽ 500-ഓളം കോഴികൾ പെട്ടെന്ന് ചത്തു വീണതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ശനിയാഴ്ച രോഗം സ്ഥിരീകരിച്ചത്.

