ന്യൂഡല്‍ഹി: ട്രെയിന്‍ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കുന്നു. ഡിസംബര്‍ 26 മുതല്‍ പ്രാബല്യത്തില്‍ വരും വിധം 215 കിലോമീറ്ററിന് മുകളിലുള്ള ഓര്‍ഡിനറി ക്ലാസിലെ യാത്രകള്‍ക്ക് കിലോമീറ്ററിന് ഒരു പൈസ വീതം യാ്ര്രതക്കൂലി കൂട്ടാനാണ് പരിപാടി.600 കോടി രൂപ സമാഹരിക്കുക എന്നതാണ് ലക്ഷ്യം.
മെയില്‍, എക്‌സ്പ്രസ് ട്രെയിനുകളുടെ എയര്‍ കണ്ടീഷനില്ലാത്ത ക്ലാസുകള്‍ക്കും എല്ലാ ട്രെയിനുകളുടെയും എസി ക്ലാസുകള്‍ക്കും ഡിസംബര്‍ 26 മുതല്‍ ടിക്കറ്റ് നിരക്ക് കിലോമീറ്ററിന് രണ്ട് പൈസ വീതവും വര്‍ദ്ധിപ്പിക്കും.വര്‍ദ്ധനയെ വിമര്‍ശിച്ച കോണ്‍ഗ്രസ്, ബജറ്റില്‍ ഇത് പ്രഖ്യാപിക്കുന്നതിനുപകരം, തീരുമാനം നടപ്പിലാക്കാന്‍ സര്‍ക്കാര്‍ അനധികൃത രീതിയാണ് ഉപയോഗിച്ചതെന്ന് ആരോപിച്ചു.
”സബര്‍ബന്‍ ട്രെയിനുകളുടെ പ്രതിമാസ സീസണ്‍ ടിക്കറ്റുകളിലും മറ്റ് ട്രെയിനുകളുടെ ഓര്‍ഡിനറി ക്ലാസില്‍ 215 കിലോമീറ്റര്‍ വരെ യാത്ര ചെയ്യുന്നതിലും വര്‍ദ്ധനവ് വരുത്തിയിട്ടില്ല,” എന്നു റെയില്‍വേ അറിയിച്ചു. ”ഇതു മൂലം ഈ വര്‍ഷം റെയില്‍വേയ്ക്ക് ഏകദേശം 600 കോടി രൂപ ലഭിക്കും. എസി ഇതര കോച്ചുകളില്‍ 500 കിലോമീറ്റര്‍ യാത്രയ്ക്ക് യാത്രക്കാര്‍ക്ക് 10 രൂപ മാത്രമേ അധികമായി നല്‍കേണ്ടിവരുകയുള്ളൂ എന്നും റെയില്‍വേ അറിയിച്ചു.വാര്‍ഷിക ബജറ്റിന് തൊട്ടുമുമ്പ് സര്‍ക്കാര്‍ യാത്രാനിരക്ക് വര്‍ദ്ധിപ്പിക്കുന്നതിനെ കോണ്‍ഗ്രസ് അപലപിച്ചു.

