Spread the love

എരുമേലിക്ക് സമീപം ശബരിമല തീർത്ഥാടകരുടെ വാഹനം ഇടിച്ച് സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന വിദ്യാർത്ഥി മരിച്ചു.

കണ്ണിമല പഴയതോട്ടം ജെസ്വിൻ സാജു (19) ആണ് മരിച്ചത്.

കൂവപ്പള്ളി അമൽജ്യോതി കോളേജിലെ വിദ്യാർത്ഥിയാണ്. ഗുരുതരമായി പരിക്കേറ്റ ജെസ്വിനെ ഇരുപത്തിയാറാം മൈൽ മേരി ക്യൂൻസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. രാവിലെ 7 മണിയോടെയായിരുന്നു അപകടം.

മുണ്ടക്കയം സെന്റ് ആന്റണിസ് ഹൈസ്കൂൾ ഹെഡ്മാസ്റ്റർ സാജു സാറിന്റെ മകനാണ് ജെസ്വിൻ സാജു .