കോട്ടയം : ഒരുമിച്ചു താമസിച്ചിരുന്ന തമിഴ്നാട് സ്വദേശികളായ സുഹൃത്തുക്കൾ തമ്മിലുള്ള തർക്കത്തിൽ വെട്ടേറ്റ് പരുക്കുകളോടെ മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന ആൾ മരിച്ചു.
തമിഴ്നാട് സ്വദേശി കാർത്തിക്ക് ആണ് പാലാ പോലീസിന്റെ പിടിയിലായത്.
ഭരണങ്ങാനം വില്ലേജ് ഇടമറ്റം FC കോൺവെന്റിലെ ജോലിക്കാരനായ തമിഴ്നാട് സ്വദേശിയായ സൂര്യ എന്ന അറുമുഖം ഷൺമുഖവേലിനെ (38) രാത്രി ഉണ്ടായ വാക്കു തർക്കത്തിൽ വെട്ടുകത്തി കൊണ്ട് കഴുത്തിലും മുഖത്തും വെട്ടി മാരകമായ മുറിവേൽപ്പിച്ചു
സംഭവസ്ഥലത്തെത്തിയ പാലാ പോലീസ് മാരകമായി പരിക്ക് പറ്റിയ സൂര്യയെ പാല ജനറല്‍ ഹോസ്പിറ്റലില്‍ പ്രവേശിപ്പിക്കുകയും തുടർന്ന് മെഡിക്കൽ കേളേജിൽ അത്യാഹിത വിഭാഗത്തിൽ ചികിത്സയിൽ കഴിഞ്ഞു വരവേ മരിച്ചു.
.പാലാ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ SHO പ്രിൻസ് ജോസഫിന്റെ നേതൃത്വത്തിൽ സബ്ബ് ഇൻസ്പെക്ടർമാരായ കെ ദിലീപ് കുമാർ, രാജു എം.സി, സിവിൽ പോലീസ് ഓഫീസർമാരായ സന്തോഷ് കെ.കെ, ജോബി കുര്യൻ,കിരണ്‍ കുമാർ എന്നിവരുൾപ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്.

