Spread the love

പത്തുവര്‍ഷത്തിനുശേഷം യുഡിഎഫ് സര്‍ക്കാരിന്റെ കന്നിബജറ്റ് അവതരിപ്പിച്ച് മുഖ്യമന്ത്രി വി.ഡി സതീശന്‍, ക്ഷേമം അടിസ്ഥാന സൗകര്യ വികസനം മുന്‍ഗണന

തിരുവനന്തപുരം: അടിസ്ഥാന സൗകര്യ വികസനം യുവജന വയോജന പദ്ധതികള്‍, ക്ഷേമം ഇവയില്‍ ഊന്നി യുഡിഎഫ് സര്‍ക്കാരിന്റെ കന്നിബജറ്റ് മുഖ്യമന്ത്രി വി.ഡി സതീശന്‍ നിയമസഭയില്‍ അവതരിപ്പിച്ചു.

  • മലയാളം എഐ സംരഭത്തിന് 10 കോടി രൂപ
  • ജെന്‍ സീകളെ ലക്ഷ്യമിട്ട് സര്‍ക്കാര്‍, വിവിധ പദ്ധതികള്‍ക്കായി 50 കോടി രൂപ
  • പ്രവാസി ഇന്‍വെസ്റ്റ്‌മെന്റ് ട്രസ്റ്റ് ഫണ്ട് രൂപീകരിക്കും.
  • തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതിക്ക് 20 കോടി രൂപ
  • സമഗ്ര ലാന്റ് മാനേജ്മെന്റ് നയം രൂപീകരിക്കും,
  • ലാന്റ് ബാങ്ക് നിര്‍മിക്കും
    ഇന്‍വെസ്റ്റ് കേരള സെല്‍ രൂപവത്കരിക്കും
  • വയനാട് ട്രൈബല്‍ സര്‍വകലാശാലയ്ക്ക് 50 കോടി
  • ഐഐടി മാതൃകയില്‍ റിസര്‍ച്ച് പാര്‍ക്കിന് 60 കോടി
  • വിട്ടുമാറാത്ത രോഗങ്ങള്‍, വാര്‍ധക്യസഹജ രോഗങ്ങള്‍ തുടങ്ങിയവ പരിചരിക്കാന്‍ സര്‍ക്കാര്‍ കോളേജുകളില്‍ കെയര്‍ ഗിവര്‍ സര്‍ട്ടിഫിക്കറ്റ് കോഴ്സുകള്‍ ആരംഭിക്കും
  • എംഎസ്എംഇ ഗ്രോത്ത് സ്‌കീം
    വയോജനവകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി 10 കോടി രൂപ
    മികച്ച ആരോഗ്യസംവിധാനം ഉറപ്പാക്കാന്‍ കേരള ഹെല്‍ത്ത് ആന്റ് ലൈഫ് സയന്‍സ് സിറ്റി, 100 കോടി രൂപ.വയനാട് ട്രൈബല്‍ സര്‍വകലാശാലയ്ക്ക് 50 കോടി
  • എയറോ പാര്‍ക്ക്, എയറോ സിറ്റി പദ്ധതികള്‍ നടപ്പിലാക്കും
  • വിദ്യാര്‍ഥികള്‍ക്ക് കേരളത്തില്‍ തന്നെ അവസരങ്ങള്‍ കണ്ടെത്താന്‍ കേരളനോളജ് വാലി പദ്ധതി,
    100 കോടി രൂപ പ്രഖ്യാപിച്ചു
  • ഏവിയേഷന്‍ ലോജിസ്റ്റിക്‌സ് ഹബ്ബിനായി 200 കോടി രൂപ
  • സ്പേസ് പാര്‍ക്കിന് 5 കോടി രൂപ
  • ദുര്‍ബല വിഭാഗങ്ങള്‍ക്കായി വണ്‍ കേരള കരുതല്‍ മിഷന്‍
    തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ എന്നീ ജില്ലകളെ തന്ത്രപരമായ ദേശീയ പ്രാധാന്യമുള്ള ഏകീകൃത സാമ്പത്തിക മേഖലയായി യോജിപ്പിക്കും.
  • സതേണ്‍ കേരള ഇക്കണോമിക് കോറിഡോറിന് 50 കോടി രൂപ