ചെന്നൈ: തമിഴ്നാട്ടില്‍ ദുരഭിമാനക്കൊല. തിരുനെല്‍വേലി സ്വദേശിയായ കെവിന്‍കുമാര്‍ എന്ന ഐടി പ്രൊഫഷണലാണ് വെട്ടേറ്റ് മരിച്ചത്.
പാളയങ്കോട്ട പോലീസ് സ്റ്റേഷനില്‍ കൊലപാതകത്തിനുശേഷം കീഴടങ്ങിയ യുവതിയുടെ സഹോദരന് സുര്‍ജിത്തിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ ഴ്ച രാവിലെ തിരുനല്‍വേലി കെടിസി നഗറിലാണ് സംഭവം.
കെവിന് കുമാറിനെ ബൈക്കിലെത്തിയ സുര്‍ജിത്ത് വടിവാള്‍കൊണ്ട് വെട്ടിക്കൊല്ലുകയായിരുന്നു. തുടര്‍ന്ന് അവിടെനിന്ന് രക്ഷപ്പെട്ട് പോലീസില്‍ കീഴടങ്ങി.അതേസമയം സഹോദരിയോടുള്ള അടുപ്പം അവസാനിപ്പിക്കാന്‍ പലതവണ ആവശ്യപ്പെട്ടിട്ടും അനുസരിക്കാത്തതുകൊണ്ടാണ് കെവിന് കുമാറിനെ കൊലപ്പെടുത്തിയതെന്ന് സുര്‍ജിത് പോലീസിനു മൊഴി നല്കി.
സുര്‍ജിത്തിന്റെ അച്ഛന് ശരവണനും അമ്മ കൃഷ്ണകുമാരിയും പോലീസ് സബ് ഇന്‍സ്പെകടര്‍മാരാണ്. അതേസമയം ദളിതനായതുകൊണ്ട് അവര്‍ ബന്ധത്തെ ശക്തമായി എതിര്‍ത്തിരുന്നു. എന്നിട്ടും ബന്ധത്തില്‍നിന്നു പിന്മാറാന് കെവിന് കുമാര്‍ കൂട്ടാക്കിയില്ലെന്നു പറയുന്നു.

