Spread the love

കോട്ടയം : പ്രധാനമന്ത്രി നരേന്ദ്രമോദി യുടെ പൊതുവേദിയിലെ ഉറപ്പുകൾക്കിടയിലും സംഘപരിവാർ അജണ്ടയുമായി മുന്നോട്ട് പോകുന്നതാണ് കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തതോടെ വെളിവാക്കപ്പെട്ടിരിക്കുന്നതെന്ന് മന്ത്രി എ.കെ ശശീന്ദ്രൻ ആരോപിച്ചു.

ഛത്തീസ്ഗഡിലെ പുതിയ സംഭവം തെളിയിക്കുന്നത് അതാണ്. സംഘ പരിവാറും ബിജെപിയും രാജ്യത്തെ മതന്യൂനപക്ഷങ്ങളെ ലക്ഷ്യം വയ്ക്കുകയാണ്. മതന്യൂനപക്ഷങ്ങൾക്ക് രാജ്യത്ത് ഇന്നത്തെ അവസ്ഥയിൽ അധികകാലം മുന്നോട്ടു പോകാൻ ആവില്ല എന്ന സന്ദേശമാണ് നൽകുന്നത്. അവരവരുടെ വിശ്വാസപ്രമാണങ്ങളുമായി ഇവിടെ ജീവിക്കാനാവില്ല. video