Spread the love

കോട്ടയം; രാഷ്ട്രപതി ദ്രൗപതി മുര്‍മു കോട്ടയത്ത്. പാലാസെന്റ് തോമസ് കോളജ് 75-ാം വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്തു ശേഷം രാഷ്ട്രപതി ഹെലികോപ്റ്ററില്‍ കോട്ടയത്ത് എത്തി. അവിടെ നിന്നും കാര്‍മാര്‍ഗം കുമരകത്തേക്ക് യാത്രയായി.

കുമരകത്തേക്ക് പോകുന്നതിനായി കോട്ടയം പോലീസ് പരേഡ് ഗ്രൗണ്ടിലെ ഹെലിപ്പാഡില്‍ എത്തിയ രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനെ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ .മന്ത്രി വി എന്‍ വാസവന്‍,തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ എന്നിവര്‍ സ്വീകരിച്ചു. രാഷ്ട്രപതിയുടെ സന്ദര്‍ശനം പ്രമാണിച്ച് നഗരം കനത്ത സുരക്ഷയിലാണ്