വിഴിഞ്ഞം: ഭർതൃവീട്ടിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വിഴിഞ്ഞം സാമൂഹികാരോഗ്യ കേന്ദ്രത്തിനു സമീപം പൊടിയണി വിള വീട്ടിൽ അഭിലാഷിന്റെ ഭാര്യ വിഘ്നേശ്വരി (27) യാണ് മരിച്ചത്. ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു. നാഗർകോവിൽ സ്വദേശികളായ നാഗരാജൻ– കല ദമ്പതികളുടെ മകളാണ് വിഘ്നേശ്വരി.
അതേസമയം സംഭവസമയത്ത് വീട്ടിൽ ആരുമില്ലായിരുന്നു. ഇന്നലെ വൈകിട്ട് ഭർത്താവിന്റെ പിതാവ് ചന്ദ്രൻ എത്തുമ്പോൾ വീട് പൂട്ടിയനിലയിലായിരുന്നു. യുവതിയെ ഫോൺ വിളിച്ചിട്ടും എടുക്കാത്തതിനെ തുടർന്ന് അയൽവാസിയുടെ സഹായത്തോടെ ജനൽ ഗ്ലാസ് തകർത്തുനോക്കുമ്പോഴാണ് യുവതിയെ വീടിന്റെ ഒന്നാം നിലയിലെ കിടപ്പുമുറിയിൽ ഫാനിൽ തൂങ്ങിയനിലയിൽ കണ്ടത്. ഉടനെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരിച്ചിട്ട് മണിക്കൂറുകൾ ആയതായി ഡോക്ടർ അറിയിച്ചു.
ഇവരുടെ വിവാഹം കഴിഞ്ഞിട്ട് രണ്ടുവർഷമേ ആയിട്ടുള്ളൂ. രണ്ടുദിവസംമുമ്പായിരുന്നു വിവാഹ വാർഷികം.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോൾ ‘ദിശ’ ഹെൽപ് ലൈനിൽ വിളിക്കുക. ടോൾ ഫ്രീ നമ്പർ: Toll free helpline number: 1056, 0471-2552056)

