Spread the love

 

ഇന്ന് അത്തം. പത്താം നാള്‍ തിരുവോണം. മലയാളത്തിന്റെ ഓണാഘോഷത്തിന് ഇന്ന് പൂക്കളമിടുന്നു

കോട്ടയം: മലയാളത്തിന്റെ ഓണദിനങ്ങള്‍ക്ക് ഇന്ന് തുടക്കം. ഇന്ന് അത്തം. പത്താം നാള്‍ തിരുവോണം, അത്ത പത്തോണം എന്നാണ് പഴമൊഴി. അത്തം കര്‍ക്കിടക മാസത്തിലാണ്. തിങ്കളാഴ്ച്ചയാണ് ചിങ്ങം ഒന്ന്. ഓണാഘോഷത്തിന് തുടക്കം കുറിച്ച് ഇന്നു തൃപ്പൂണിത്തുറ അത്തം ഘോഷയാത്ര നടക്കും. രാവിലെ 9നു മുഖ്യമന്ത്രി വി.ഡി.സതീശനാണ് ഘോഷയാത്ര ഉദ്ഘാടനം ചെയ്യുന്നത്. ദീപക് ജോയ് എംഎല്‍എ അധ്യക്ഷത വഹിക്കും.

ഇതെ തുടര്‍ന്ന് തൃപ്പൂണിത്തുറയില്‍ ഇന്ന് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി

തൃപ്പൂണിത്തുറ ന്മ അത്തം ഘോഷയാത്രയുടെ ഭാഗമായി നഗരത്തില്‍ ഇന്ന് രാവിലെ 8 മുതല്‍ വൈകുന്നേര 3 വരെ ഗതാഗതനിയന്ത്രണം.കോട്ടയം ഭാഗത്തു നിന്നു വരുന്ന വലിയ വാഹനങ്ങള്‍ മുളന്തുരുത്തി, ചോറ്റാനിക്കര, തിരുവാങ്കുളം, സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡ് വഴി എറണാകുളം ഭാഗത്തേക്കും വൈക്കം ഭാഗത്തുനിന്നു വരുന്ന വലിയ വാഹനങ്ങള്‍ വലത്തേക്കു തിരിഞ്ഞു മുളന്തുരുത്തി തിരുവാങ്കുളം റോഡിലൂടെ എറണാകുളത്തേക്കും പോകണം.കോട്ടയം, വൈക്കം, മുളന്തുരുത്തി ഭാഗങ്ങളില്‍ നിന്ന് എറണാകുളത്തേക്കു വരുന്ന സര്‍വീസ് ബസുകളും ചെറു വാഹനങ്ങളും കണ്ണന്‍കുളങ്ങര ജംക്ഷന്‍, മിനി ബൈപാസ് വഴി പോകണം..കോട്ടയം, വൈക്കം, മുളന്തുരുത്തി ഭാഗങ്ങളില്‍ നിന്നു കാക്കനാട്, അമ്പലമേട്, തിരുവാങ്കുളം ഭാഗങ്ങളിലേക്ക് പോകേണ്ട വാഹനങ്ങള്‍ നടക്കാവ്, തിരിഞ്ഞ് മുളന്തുരുത്തി ചോറ്റാനിക്കര വഴി പോകണം..എറണാകുളം, വൈറ്റില ഭാഗങ്ങളില്‍ നിന്നു വൈക്കം, മുളന്തുരുത്തി, കോട്ടയം ഭാഗങ്ങളിലേക്കു പോകേണ്ട ചെറുവാഹനങ്ങളും സര്‍വീസ് ബസുകളും പേട്ട ജംക്ഷനില്‍ എത്തി മിനി ബൈപാസ് വഴി പോകണം. വൈറ്റില, കുണ്ടന്നൂര്‍ ഭാഗങ്ങളില്‍ നിന്ന് അമ്പലമേട്, ചോറ്റാനിക്കര, മൂവാറ്റുപുഴ ഭാഗങ്ങളിലേക്ക് പോകേണ്ട എല്ലാ വാഹനങ്ങളും പേട്ട ജംക്ഷന്‍, ഇരുമ്പനം ജംക്ഷന്‍ വഴി പോകണം..വെണ്ണല, എരൂര്‍ ഭാഗങ്ങളില്‍ നിന്നു കോട്ടയം, അമ്പലമേട്, മൂവാറ്റുപുഴ ഭാഗങ്ങളിലേക്കു പോകേണ്ട വാഹനങ്ങള്‍ എരൂര്‍ ലേബര്‍ ജംക്ഷന്‍, ട്രാക്കോ കേബിള്‍ ജംക്ഷന്‍, ഇരുമ്പനം ജംക്ഷന്‍ വഴി പോകണം.