Spread the love

കോട്ടയം: ഒരു ചിരട്ട മണ്ണില്‍ രോഗമുക്തി.  അഷ്ടവൈദ്യപ്രധാനിയായ ചിരട്ടമണ്‍ ഇല്ലത്തെക്കുറിച്ചുളള ഐതിഹ്യ കഥകളിലൊന്നാണ് ഇത്. കഥ ഇങ്ങനെയാണ്: രാജഭരണകാലത്ത് കൊട്ടാര വൈദ്യനായിരുന്നു ചിരട്ടമണ്‍ വല്യമൂസ്. അനവധി ശിഷ്യഗണങ്ങളുളള പ്രധാന വൈദ്യന്‍. ആന ചികിത്സയിലാണ് കൂടുതല്‍ പ്രാഗത്ഭ്യം. കൊട്ടാരത്തിലെയും ക്ഷേത്രങ്ങളിലെയും തലയെടുപ്പുളള ഗജ വീരന്മാരെല്ലാം മൂസിന്റെ മേല്‍നോട്ടത്തിലായിരുന്നു ചികിത്സ.

അത്തരത്തില്‍ ഒരിക്കല്‍ ആനയുടെ ആഴത്തിലുളള മുറിവിന് ചികിത്സ ചെയ്യേണ്ടിവന്നു. മുറിവ് വൃത്തിയാക്കിയശേഷം മരുന്ന് കൂട്ടിനായി കൈനീട്ടിയപ്പോള്‍. മൂസിന്റെ ചികിത്സാ നൈപുണ്യത്തില്‍ അസൂയാലുക്കളായിരുന്ന സഹചാരികള്‍ പിന്മാറി. ചതി മനസിലാക്കിയ മൂസ് നിലത്തു നിന്നും ഒരു ചിരട്ട മണ്ണ് എടുത്ത് പരദേവതയായ ധന്വന്തരിയെ പ്രാര്‍ഥിച്ച് മുറിവിലേക്ക് വച്ചു. അത്ഭുതാവഹമായിരുന്നു ഫലം. മുറിവ് പൂര്‍ണമായി ഭേദമായി. ഇതെ തുടര്‍ന്ന് സന്തുഷ്ടനായ മഹാരാജാവ് ഏറെ പുരസ്‌കാരങ്ങളും കരമൊഴിവായി ഭൂമിയും നല്‍കിയെന്നാണ് കഥ. ഇതോടെയാണ് ചിരട്ടമണ്‍ എന്ന പേര് മൂസിനൊപ്പം ചേര്‍ന്നത്,അത് പിന്നീട് ഇല്ലപ്പേരായി മാറി.

കാഴ്ച്ചയില്‍ തന്നെ രോഗ അവസ്ഥമനസിലാക്കാനുളള നൈപുണ്യവും സൂഷ്മതയും ഉണ്ടായിരുന്നുവെന്ന് രേഖപ്പെടുത്തിയ സംഭവങ്ങളും ഉണ്ട്. ഒരിക്കല്‍ വൈകുന്നേരം മുളയും ചുമന്ന് പോയ കാല്‍നടയാത്രികനെ കണ്ടപ്പോള്‍ ഇല്ലത്തെ ഉമ്മറത്തു നിന്ന മൂസ് അവിടെ നില്‍ക്കാന്‍ പറഞ്ഞു. സൂക്ഷിച്ചു നോക്കിയശേഷം മുള അവിടെ ഇട്ട് പോകാന്‍ നിര്‍ദേശിച്ചു. പരിപ്പ് ഭാഗത്തുളള കാല്‍നടയാത്രികന്‍ വസതിയിലെത്തി വൈകാതെ മരിച്ചു എന്നാണ് നാട്ടുകഥ…

 

Dr. Vishnu Moss

Pix:  Dr. Vishnu Moss

story Link:https://suryanewslive.com/demise-vishunu-moss/

ഒളശ്ശയിലെ വസതിയുടെ വളപ്പില്‍ കുടുംബ പരദേവതയായ ധന്വന്തരിയുടെ ക്ഷേത്രം ഉണ്ട്. ഇല്ലത്തിന് അഭിമുഖമായി പടിഞ്ഞാറേക്ക് ദര്‍ശനമായി ധന്വന്തരിയും കിഴക്ക് മഹാദേവനുമാണ് പ്രതിഷ്ഠ. ഇന്നും നിത്യപൂജയുളള ക്ഷേത്രമാണ് ഇവിടം. ക്ഷേത്രത്തിന് സമീപമാണ് അന്തരിച്ച ഡോ. വിഷ്ണു മൂസിന്റെ വസതി. ചിരട്ടമണ്‍ ഇല്ലത്തെ വൈദ്യ പാരമ്പര്യ കണ്ണിയിലെ ഇളയ അംഗമാണ് വിഷ്ണു മൂസ്. ആയുര്‍വേദം വിട്ട് ആധുനിക വൈദ്യശാസ്ത്രം പഠിച്ച രണ്ടു പേരില്‍ ഒരാള്‍.

ഭാഗവത ഹംസം മള്ളിയൂര്‍ ശങ്കരന്‍ നമ്പൂതിരി ഇല്ലത്ത് താമസിച്ചിരുന്നു. ഭാഗവതം ദശമം അര്‍ത്ഥത്തോടെ വായിക്കുന്നതിനായി അദ്ദേഹത്തെ ക്ഷണിക്കുകയായിരുന്നു.മൂസില്‍ നിന്ന് അഷ്ടാഗഹൃദയം പഠിക്കുന്നതിനും കൂടിയായിരുന്നു ഇല്ലത്തേക്കുളള യാത്ര. ഏകദേശം രണ്ടുകൊല്ലം താമസിച്ചു.