Spread the love

ഡിഐജിയുടെ അച്ഛനു മുന്നില്‍ കണ്ണടച്ച് സുപ്രിംകോടതി, ശങ്കര്‍ദാസിന് മുന്നില്‍ വഴിയടയുന്നു

സുപ്രിംകോടതിയും കണ്ണടച്ചതോടെ ദേവസ്വം ബോര്‍ഡ് മുന്‍ അംഗം കെ.പി ശങ്കരദാസ് വെട്ടില്‍. ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ പത്മകുമാര്‍ ചെയര്‍മാനായ ബോര്‍ഡില്‍ അംഗമായിരുന്നു ശങ്കര്‍ദാസ്, ശങ്കര്‍ദാസ് ഉള്‍പ്പടെ മൂന്നംഗങ്ങളില്‍ രണ്ടുപേരും പ്രത്യേക അന്വേഷണ സംഘം പിടികൂടി. ഹൈക്കോടതി ശങ്കര്‍ദാസിനെതിരെ പരാമര്‍ശം നടത്തിയെങ്കിലും കീഴടങ്ങാതെ സുപ്രിംകോടതിയില്‍ ഹര്‍ജി നല്‍കുകയായിരുന്നു മുന്‍ ആര്‍എസ്പി നേതാവ് കൂടിയായ ശങ്കര്‍ദാസ്. ശബരിമലയില്‍ സ്ത്രീപ്രവേശന കാലത്ത് വിവാദത്തിലായ ഡിഐജിയുടെ പിതാവ് എന്ന നിലയില്‍ പ്രത്യേക അന്വേഷണ സംഘം ഹൈക്കോടതി പരാമര്‍ശിച്ചിട്ടും പ്രത്യേക പരിഗണന നല്‍കുകയായിരുന്നു പോലീസ് സംഘം. സംസ്ഥാന സര്‍ക്കാരിനു പ്രിയപ്പെട്ട ഐപിഎസ് ഉദ്യോഗസ്ഥനാണ് ശങ്കര്‍ദാസിന്റെ പിതാവ്. അതേ സമയം മറ്റൊരു അംഗവും സിപിഎം നേതാവുമായ വിജയകുമാര്‍ അന്വേഷണ സംഘത്തിന് മുന്നില്‍ സ്വയം ഹാജരാകുകയായിരുന്നു.

 

ശബരിമലയില്‍ സിബിഐ അന്വേഷണം വേണ്ട

ശബരിമല സ്വര്‍ണക്കൊള്ളക്കേസ് സിബിഐക്ക് വിടേണ്ടതില്ലെന്ന നിലപാടിലാണ് സര്‍ക്കാര്‍. ഇതുസംബന്ധിച്ച സത്യവാങ്മൂലം എസ്‌ഐടി കോടതിയില്‍ നല്‍കാന്‍ തയാറെടുക്കുകയാണ് സംഘം എസ്‌ഐടിയുടെ തലവന്‍ എച്ച്. വെങ്കിടേഷ് സിബിഐയില്‍ പ്രവര്‍ത്തിച്ച് പരിചയമുണ്ടെനാണ് വാദം. രാജ്യത്തെ തന്നെ പ്രമുഖ കേസുകള്‍ അന്വേഷിച്ച ഓഫിസറാണെന്നതിന്റെ വിവരങ്ങളും ചൂണ്ടിക്കാട്ടിയാണ് എസ്‌ഐടി സത്യവാങ്മൂലം നല്‍കുന്നത്.

സ്വര്‍ണക്കൊള്ളക്കേസില്‍ അന്വേഷണം ഏതാണ്ട് അവസാനഘട്ടത്തിലാണെന്നും കുറ്റപത്രം നല്‍കുന്ന സ്ഥിതിയിലാണെന്നുമാണ് എസ്‌ഐടി കോടതിയില്‍ വിശദീകരിക്കുന്നത്. ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. രാജ്യാന്തര മാനമുളള കേസില്‍ സിബിഐ അന്വേഷണം അനിവാര്യമാണെന്ന നിലപാടിലാണ് ബിജെപി. കോണ്‍ഗ്രസും ഇതേ നിലപാടിലാണ്.