Spread the love

‘സർക്കാർ മാറിയത് ആന അറിഞ്ഞില്ല എന്ന് പറയുന്നത് ഒന്നിനും മറുപടി അല്ല’; കാട്ടാനയാക്രമണത്തിൽ പരിക്കേറ്റ കുട്ടിയെ സന്ദർശിച്ച് പിണറായി

 

കോട്ടയം : സർക്കാർ മാറിയത് ആന അറിഞ്ഞില്ല എന്ന് പറയുന്നത് ഒന്നിനും മറുപടി അല്ലെന്നും, ആളുകൾക്ക്നേരേ വന്യജീവി ആക്രമണമുണ്ടാവാതിരിക്കാൻ ആവശ്യമായ മുൻ കരുതലുകൾ സ്വീകരിക്കുകയാണ് സർക്കാർ ചെയ്യേണ്ടതെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.

 

കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ് കോട്ടയം മെഡിക്കൽ കോളജിലെ ന്യൂറോ സർജറി വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്ന ചിന്നക്കനാൽ സിങ്കുകണ്ടം അങ്കൻവാടി തെരുവിൽ പരേതനായ രാജയുടെ മകൻ രക്ഷനെ (11) സന്ദർശിച്ച ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കുട്ടിയുടെ തലയുടെ പിൻ ഭാഗത്ത് വേദനയുണ്ടെന്നും എന്നാൽ ആശങ്ക വേണ്ടെന്നുമാണ് ഡോക്ടർമാർ അറിയിച്ചതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. കാട്ടാന ആക്രമണങ്ങൾ തടയാൻ ഫലപ്രദമായ നടപടികൾ സർക്കാർ സ്വീകരിക്കണമെന്നും, ഇക്കാര്യത്തിൽ മുൻ സർക്കാർ തുടങ്ങി വച്ച നടപടികൾക്ക് തുടർച്ചയുണ്ടാവണമെന്നും പിണറായി വിജൻ അഭിപ്രായപ്പെട്ടു. മുൻ മന്ത്രി വി. എൻ വാസവൻ, കോളജ് പ്രിൻപ്പൽ ഡോ. വർഗീസ് പി. പുന്നൂസ്, ആശുപത്രി സൂപ്രണ്ട് ഡോ. റ്റിജി തോമസ് ജേക്കബ്, ആർ.എം.ഒ ഡോ. സാം ക്രിസ്റ്റി മാമ്മൻ, ന്യൂറോ സർജറി വിഭാഗം ഡോ. റ്റിനു രവി എബ്രഹാം എന്നിവരും പ്രതിപക്ഷ നേതാവിനോടൊപ്പം ഉണ്ടായിരുന്നു. ചിത്രം: കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന കുട്ടിയെ കോട്ടയം മെഡിക്കൽ കോളജിലെത്തി പിണറായി വിജയൻ സന്ദർശിച്ചപ്പോൾ.