മലപ്പുറം : ഉപതെരഞ്ഞെടുപ്പില്‍ നിലമ്പൂര്‍ പോളിംഗ് ബൂത്തിലേക്ക്. നിശ്ശബ്ദ പ്രചാരണദിനമായ ഇന്നലെ സ്ഥാനാര്‍ഥികള്‍ വോട്ടുറപ്പിക്കാനുള്ള അവസാനവട്ട ഓട്ടത്തിലായിരുന്നു.
യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന് ഷൗക്കത്ത്, എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം.സ്വരാജ്, എന്‍ഡിഎ സ്ഥാനാര്‍ഥി മോഹന്‍ ജോര്‍ജ്, സ്വതന്ത്രനായെത്തുന്ന പി.വി.അന്‍വര്‍ എന്നിവര്‍ ഉള്‍പ്പെടെ ആകെ 10 സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത്. മുന്നണികള്‍ തികഞ്ഞ വിജയ പ്രതീക്ഷയിലാണെങ്കിലും പി.വി.അന്‍വര്‍ നേടുന്ന വോട്ട് ആരെ ബാധിക്കുമെന്ന ആശയക്കുഴപ്പം അവസാനനിമിഷവും മണ്ഡലത്തില്‍ നിലനില്‍ക്കുന്നുണ്ട്. 23ന് ആണ് വോട്ടെണ്ണല്‍. യുഡിഎഫും എല്‍ഡിഎഫും വിജയപ്രതീക്ഷ പുലര്‍ത്തുന്ന ഇലക്ഷനില്‍ അന്‍വര്‍ അട്ടിമറി നടത്തുമെന്ന് കരുതുന്ന രാഷ്ട്രീയ നിരീക്ഷകരും ഉണ്ട്.

