മലയാളി താരം സഞ്ജു സാംസണ്‍ന്റെ കരുത്തിലാണ് ഇന്ത്യ വെസ്റ്റിന്‍ഡീസിനെ തോല്‍പ്പിച്ച് സെമിയില്‍ കടന്നത്.സഞ്ജു 50 ബോളില്‍ പുറത്താകാതെ 97 റണ്‍സാണ് നേടിയത്.
വെസ്റ്റിന്‍ഡീസിനെതിരേ ഇന്ത്യയ്ക്ക് 196 റണ്‍സ് ആയിരുന്നു വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് ഇരുപത് ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 195 റണ്‍സാണ് നേടിയത്.നാലു പന്ത് ബാക്കി നില്‍ക്കേയാണ് ഇന്ത്യന്‍ വിജയം. സഞ്ജു പന്ത്രണ്ട് ഫോറും നാലു സിക്‌സും സഹിതമാണ് 97 റണ്‍സ് നേടിയത്.
ടോസ് നേടിയ ഇന്ത്യ വിന്‍ഡീസിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ഓപ്പണര്‍മാര്‍ മികച്ച തുടക്കം നല്‍കിയ വിന്‍ഡീസ് ഇടയ്‌ക്കൊന്ന് പതറിയെങ്കിലും പിന്നീട് ഇന്ത്യന്‍ ബൗളിങ്ങിനെ പ്രതിരോധിച്ച് തിരിച്ചുവരികയായിരുന്നു.
ഓപ്പര്‍ണമാരായ ഷായ് ഹോപ്പ് (33 പന്തില്‍ 32), റോസ്റ്റണ്‍ ചേസ് (25 പന്തില്‍ 40), വമ്പനടിക്ക് മുതിര്‍ന്ന ഷിംറോണ്‍ ഹെറ്റ്മെയര്‍ (12 പന്തില്‍ 27), റൂല്‍ര്‍ഫോഡ് (9 പന്തില്‍ 14) എന്നിവരാണ് പുറത്തായത്. ഇതില്‍ ഹെറ്റ്‌മെയറിന്റെയും റൂതര്‍ഫോഡിന്റെയും ക്യാച്ച് കീപ്പര്‍ സഞ്ജു സാംസണാണ് എടുത്തത്.

