Spread the love

കോട്ടയം : പമ്പയിൽ നടത്തുന്ന സമ്മേളനത്തെപ്പറ്റി ആദ്യം ബിജെപി പറഞ്ഞ സംശയങ്ങൾ തന്നെയാണ് ഇപ്പോൾ ഹൈക്കോടതിയും ചോദിച്ചിരിക്കുന്നതെന്ന് ബിജെപി സംസ്ഥാന പ്രസിഡൻറ് രാജീവ് ചന്ദ്രശേഖർ

പത്തുവർഷം അയ്യപ്പനും ശബരിമലയ്ക്കും എതിരായിരുന്നവർ തെരഞ്ഞെടുപ്പിന് നാലുമാസം മുൻപ് ചെയ്യുന്നത് നാടകമാണ് എന്ന് ഞങ്ങൾ നേരത്തെ പറഞ്ഞതാണ്.
സംസ്ഥാന സർക്കാരിന്റെ ഭരണത്തിൽ പോലീസ് സ്റ്റേഷനുകൾ ഇടിമുറികളായി മാറുകയാണ്. പോലീസ് ക്രൂരതയിൽ പ്രതിഷേധിച്ച് ഈ മാസം 15 ന് എല്ലാ എസ്പി -ഡിവൈഎസ്പി ഓഫീസുകളിലേക്കും ബിജെപി പ്രതിഷേധ മാർച്ച് നടത്തും. പോലീസിലെ ക്രിമിനലുകൾ അതൊരു ഗുരുതര പ്രശ്നമാണ്.

കഴിഞ്ഞ 10 വർഷത്തിന്റെയും 744 പോലീസുകാർക്കെതിരെയാണ് ഗുരുതര ക്രിമിനൽ കേസുകളിൽ പ്രതി ചേർത്തത്. അതിൽ 18 പോലീസുകാർക്കെതിരെ മാത്രമാണ് നടപടി എടുത്തത്. ശേഷിക്കുന്നവർ ഇപ്പോഴും പോലീസിന്റെ ഭാഗമാണ്. ഇത് ഗൗരവമായി കാണേണ്ടതാണ്. ഇതിനെതിരെ ശക്തമായ പ്രതിഷേധവുമായി രംഗത്തിറങ്ങാനാണ് ബിജെപിയുടെ തീരുമാനമെന്നും രാജീവ് ചന്ദ്രശേഖർ കൂട്ടിച്ചേർത്തു.

അനൂപ് ആന്റണി, അഡ്വ ഷോൺ ജോർജ്, ലിജിൻലാൽ എന്നിവർ പങ്കെടുത്തു.