Spread the love

കോട്ടയം: തിരുവേണ ദിവസം ലഹരി വിരുദ്ധ ബോധവത്ക്കരണ സന്ദേശം നല്കിയ പാസ്റ്റർമാരെ ആക്രമിച്ച രണ്ടുപേർ പിടിയിൽ.പരിയാരം പട്ടമഠം രാജേഷ്, കാടമുറി ഐക്കര കരോട്ട് മുരളി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.ഇവരുടെ സംഘത്തിലുള്ള ഒരാൾ ഒളിവിലാണ്.

പുതുപ്പള്ളി കൈതോപ്പാലം ജംഗ്ഷനിൽ New Hope International Ministry എന്ന പെന്തക്കോസ് സഭയുടെ 70 വയസ്സിന് മുളിൽ പ്രായമായ പാസ്റ്റർമാരായ മാണി കുരൃാക്കോസ് വടക്കൻ മണ്ണൂർ, ലാലിച്ചൻ ചേന്നാട്, ബിനോയി ജോസഫ് പാമ്പാടി എന്നിവരെയാണ് ഇവർ ആക്രമിച്ചത്.കാറിൽ ഇരുന്ന വയോധികനും രോഗിയായ ഒരു പാസ്റ്റരെ വലിച്ചു പുറത്ത് ചാടിക്കാനും ശ്രമമുണ്ടായി. അവരുടെ മൊബൈൽ ഫോൺ തല്ലി പൊട്ടിക്കുകയും ചെയ്തു. CSDS ന്റെ ആഭിമുഖൃത്തിൽ കെതോപ്പാലത്ത് പ്രതിഷേധ യോഗം ചേർന്നു.