വൈദ്യപരിശോധ നാ റിപ്പോർട്ടും സർട്ടിഫിക്കറ്റും മറ്റുള്ളവർക്ക് വായിക്കാവുന്ന തരത്തിൽ എഴിതിയില്ലെങ്കിൽ സർക്കാർഡോക്ടർമാർക്കെ തിരേ അച്ചടക്കനടപടിയെടു ക്കാൻ ആരോഗ്യവകുപ്പിൻ്റെ തീ രുമാനം.
മനുഷ്യാവകാശകമ്മീഷൻ ഇടപെടലിനെത്തുന്നാണ് നടപടി .പോലീസ് സ്റ്റേഷൻ, ജയിൽ, മറ്റു സ്ഥാപനങ്ങൾ എന്നിവി ടങ്ങളിലെ കുറ്റവാളികളെയും അന്തേവാസികളെയും വൈദ്യ പരിശോധനയ്ക്കു വിധേയരാക്കി യശേഷം കൊടുക്കുന്ന റിപ്പോർ ട്ടിൽ പലതും അവ്യക്തവും വാ യിച്ചാൽ മനസ്സിലാകാത്തതുമാ ണ്. ഇടുക്കി പീരുമേട് സബ്ജ യിലും നെടുങ്കണ്ടം പോലീസ് സ്റ്റേഷനും സന്ദർശിച്ച മനു ഷ്യാവകാശ കമ്മിഷൻ, ഇക്കാ ര്യം ആരോഗ്യവകുപ്പിൻ്റെ ശ്ര ദ്ധയിൽപ്പെടുത്തിയതിനെത്തു ടർന്നാണ് അടിയന്തര നടപടി.
പരിശോധനയ്ക്കു കൊണ്ടുവ രുന്ന ആളുകളോട് വിവരം കൃത്യമായി ചോദിച്ചുമനസ്സിലാക്കി വാ യിക്കാവുന്ന തരത്തിൽ നിഷ്പ ക്ഷമായ റിപ്പോർട്ട് എഴുതണമെന്നാണ് കമ്മിഷന്റെ ശുപാർശ. ഇത് ഗൗരവമായെടുത്താണ് വീ ഴ്ചവരുത്തുന്ന ഡോക്ടർമാർക്കെ തിരേ അച്ചടക്കനടപടിയെടു പ്പ് കഴിഞ്ഞദിവസം സർക്കുലർ ക്കുമെന്നുകാട്ടി ആരോഗ്യവകു ഇറക്കിയത്.
ഡോക്ടർമാരുടെ കുറിപ്പടി വായിക്കാൻ പറ്റാത്തതിനാൽ മരുന്നു മാറിക്കൊടുത്ത സംഭവംവരെ ഉണ്ടായിട്ടുണ്ട്. ഇതേ ത്തുടർന്ന്, മനസ്സിലാകുന്ന തര ത്തിലാകണം കുറിപ്പടിയെന്ന് ആരോഗ്യവകുപ്പ് മുൻപേ നിർ ദേശിച്ചിരുന്നു.
2014-ൽ ഇന്ത്യൻ മെഡിക്കൽ കൗൺസിലും നിർദേശിച്ചു. ട്രാ വൻകൂർ കൊച്ചിൻ മെഡിക്കൽ കൗൺസിലും (ടിസിഎംസി) ഡോക്ടർമാരോട് ഇതു പാലി ക്കാൻ ആവശ്യപ്പെട്ടു. പക്ഷേ, 10 വർഷം കഴിഞ്ഞിട്ടും കൈ പ്പട നന്നാക്കാൻ പലരും തയ്യാ റായിട്ടില്ല.

