Spread the love

സിപിഎം വിട്ട എസ്.രാജേന്ദ്രന്‍ ദേവികുളത്ത് മത്സരിക്കുമെന്ന് സൂചിപ്പിച്ച് രാജീവ് ചന്ദ്രശേഖര്‍

ഇടുക്കി: എസ്. രാജേന്ദ്രന് ബിജെപി അംഗത്വം നല്‍കി നിയമസഭാ സ്ഥാനാര്‍ഥിയാണെന്ന് സൂചിപ്പിച്ച്് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍. ദേവികുളത്തു നിന്നും രാജേന്ദ്രന്‍ വിജയിക്കുമെന്ന്് സിപിഎം മുന്‍ എംഎല്‍എയായ രാജേന്ദ്രനെക്കുറിച്ച്് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. എന്നാല്‍ കേന്ദ്രനേതൃത്വമാണ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുന്നത് കേന്ദ്ര നേതൃത്വമാണെന്ന് രാജീവ് ചന്ദ്രശേഖര്‍ കൂട്ടിച്ചേര്‍ത്തു

സംസ്ഥാനത്തെ നെല്‍ക്കര്‍ഷകരില്‍നിന്നു സംഭരിക്കുന്ന നെല്ലിന്റെ വില എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ 48 മണിക്കൂറിനുള്ളില്‍ കൊടുത്തുതീര്‍ക്കും. കൊടുക്കാനുള്ള നെല്ലിന്റെ വില നല്‍കാതെ ബോണസ് പ്രഖ്യാപിച്ച സര്‍ക്കാര്‍ നടപടി അപഹാസ്യമാണ്. വരുന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പാടേ പരാജയപ്പെടുമെങ്കിലും മുസ്ലിം ലീഗ് ജയിക്കുമെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.