കോട്ടയം : പെരുമ്പാമ്പിനെ പിടികൂടി പൊതുപ്രവർത്തകനായ സജി മഞ്ഞക്കടമ്പിൽ. കഴിഞ്ഞദിവസം രാത്രിയാണ് പാലാ മുണ്ടുപാലത്തുള്ള വിജയൻറെ വസതിയിൽ നിന്നും കൂറ്റൻ പെരുമ്പാമ്പിനെ സാഹസികമായി പിടികൂടിയത്
കരൂർ ഗ്രാമപഞ്ചായത്ത് മുൻ അധ്യക്ഷനും യുഡിഎഫ് മുൻ ജില്ലാ കൺവീനറുമായ സജി പിടികൂടിയ പാമ്പിനെ വനംവകുപ്പിന് കൈമാറും.

