കോഴിക്കോട്: എരഞ്ഞിപ്പാലത്ത് ആൺ സുഹൃത്തിന്റെ വീട്ടിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. അത്തോളി തോരായി സ്വദേശി ആയിഷ റഷ(21) ആണ് തൂങ്ങി മരിച്ചത്.
മംഗളൂരുവില്‍ ബി,ഫാം വിദ്യാര്‍ഥിനിയാണ് ആയിഷ.
ആയിഷ മൂന്നു ദിവസം മുന്‍പാണ് ആണ്‍സുഹൃത്ത് ബഷീറുദ്ദീന്റെ വീട്ടിലെത്തിയതെന്നാണ് വിവരം. ബഷീറുദ്ദീന്‍ കോഴിക്കോട്ടെ ജിമ്മില്‍ ട്രെയിനറാണ്. യുവതിയെ ഇയാള്‍ ബ്ലാക്ക് മെയില്‍ ചെയ്തതായും മര്‍ദിച്ചതായും ബന്ധുക്കള്‍ ആരോപിച്ചു. ആയിഷ കോഴിക്കോട്ടെത്തിയെങ്കിലും അത്തോളിയിലെ വീട്ടിലേക്ക് പോയിരുന്നില്ലെന്നും ബന്ധുക്കള്‍ പറഞ്ഞു.
അതേസമയം ആൺസുഹൃത്തായ ബഷീറുദ്ദീനെതിരെ ബന്ധുക്കള്‍ രംഗത്ത് എത്തി. ഇയാളെ പോലീസ് കസ്റ്റഡിയിൽ എടുത്തു.
ആയിഷ റഷ കോഴിക്കോട്ടെത്തിയെങ്കിലും അത്തോളിയിലെ വീട്ടിലേക്ക് പോയിരുന്നില്ലെന്ന് ബന്ധുക്കൾ പറയുന്നു. കോഴിക്കോട്ടെ ജിമ്മിൽ ട്രെയിനറായിരുന്ന ബഷീറുദ്ദീൻ യുവതിയെ ബ്ലാക്ക് മെയിൽ ചെയ്തതായും ആയിഷയെ ഇയാൾ മർദ്ദിച്ചതായി സുഹൃത്തുക്കൾ പറഞ്ഞതായും ബന്ധുക്കള്‍ കൂട്ടിച്ചേര്‍ത്തു. ഇതേ തുടർന്നാണ് യുവതി ജീവനൊടുക്കിയതെന്നും അവര്‍ പറഞ്ഞു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)

