ആറമ്മുള: മുൻ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് പി.ഡി രാജൻ ഒന്നാം അനുസ്മരണ സമ്മേളനവും വിദ്യാഭ്യാസ എൻഡോവ്മെൻ്റ് വിതരണവും നടന്നു. ഇടയാറമ്മുള കോഴിപ്പാലം YMC യിൽ നടന്ന സമ്മേളനം അബിൻ വർക്കി MLA ഉത്ഘാടനം ചെയ്തു. കേരളത്തിലെ നിയമ നീതിന്യായ രംഗത്ത് സുപ്രധാനമായ കോടതി വിധികൾ പുറപ്പെടുവിച്ച മഹാനായ ന്യായാധിപനായിരുന്നു ജസ്റ്റിസ് പി.ഡി രാജനെന്ന് അദ്ദേഹം പറഞ്ഞു.
നീതി നിഷേധിക്കപ്പെട്ട അനേകർക്ക് അദ്ദേഹം കോടതി വിധികളിലൂടെ ആശ്വാസം നല്കിയെന്നും അബിൻ വർക്കി ചൂണ്ടികാട്ടി. എസ് എസ് എൽഎൽസി, പ്ലസ് ടു പരിക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്ക് ഇസ്റ്റിസ് പി.ഡി രാജൻ മെമ്മോറിയൽ എൻഡോവുമെൻ്റകൾ ഫിലിപ്പ് തോമസ്, അഡീഷണൽ ജില്ലാ ജഡ്ജ് പത്തനംതിട്ട വിതരണം ചെയ്തു. വിതരണം ചെയ്തു. ആ റമ്മുള പഞ്ചായ ത്ത് പ്രസിഡണ്ട് ഷാജി ചാക്കോ അധ്യക്ഷനായിരുന്നു. പന്തളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വിനീത അനിൽ,
സവിത അജയകുമാർ, സാജൻ കുഴിവേലി, ദിപാ നായർ, അനിയൻ V.R, പ്രസാദ് വേരുങ്കൽ, ഉഷാ ഷാനവാസ്, രാജു എബ്രഹാം Ex MLA, മാലോത്ത് സരളാദേവി Ex MLA, P.R. രാധാകൃഷ്ണൻ നായർ, തോമസ് ജോർജ് കുന്നത്ത് എന്നിവർ പ്രസംഗിച്ചു.
മുൻ ഹൈക്കോടതി ജഡ്ജി പി ഡി രാജൻ ഒന്നാം അനുസ്മരണ സമ്മേളനം ആറമ്മുളയിൽ നടന്നു

