Spread the love

തൃശൂർ: കമ്മ്യൂണിസ്റ്റ് മതവിശ്വാസികൾ ശബരിമലയിൽ നടത്തിയ സ്വർണ്ണക്കൊള്ളയെ പരിഹസിച്ചു കൊണ്ട് സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായ പാരഡി ഗാനം സി പി എമ്മിൻ്റെ ഉറക്കം കെടുത്തുന്നുണ്ടെന്ന് നാഷണൽ ഹിന്ദു ലീഗ് പ്രസിഡണ്ട് മുക്കാപ്പുഴ നന്ദകുമാർ.

സി പി എമ്മിനെ പരിഹസിയ്ക്കുന്ന പോറ്റി ഗാനത്തിൽ അസ്വസ്ഥരായ കമ്മ്യൂണിസ്റ്റ് മതനേതാക്കൾ ഗാനത്തെ നിരോധിയ്ക്കാനുള്ള നിയമനടപടിയ്ക്ക് മുതിരുന്നതിലൂടെ ആവിഷ്ക്കാര സ്വാതന്ത്ര്യത്തെ നിഷേധിയ്ക്കുകയാണെന്നും മുക്കാപ്പുഴ നന്ദകുമാർ അഭിപ്രായപ്പെട്ടു.

ക്ഷേത്ര ആചാര ലംഘനങ്ങൾക്ക് നേതൃത്വം കൊടുക്കുകയും കേരളത്തിലെ ക്ഷേത്രസ്വത്തുക്കൾ സമ്പൂർണ്ണമായി കൊള്ളയടിയ്ക്കുകയും ക്ഷേത്രഭൂമികൾ സർക്കാരിലേയ്ക്കും ഇതര മതസ്ഥരിലേയ്ക്കും പതിച്ചു കൊടുക്കുകയും ചെയ്യുന്ന ഇടതു സർക്കാരിൻ്റെ ഹൈന്ദവ പ്രേമത്തോട് ഹിന്ദു സമാജത്തിന് പരമപുച്ഛമാണ്.
ഇത് സർക്കാർ സ്പോൺസേർഡ് പമ്പാ അയ്യപ്പസംഗമത്തിൽ തെളിഞ്ഞതുമാണ്.

സി പി എമ്മിന്റെ ഹിന്ദു വിരുദ്ധതയിൽ മനം മടുത്ത ഹിന്ദുക്കളുടെ ഒഴിഞ്ഞു പോക്കിന് ശക്തി പകരുന്ന പോറ്റി ഗാനത്തെ തടയുന്നതിനുള്ള സി പി എമ്മിൻ്റെ കുതന്ത്രമാണ് ഇപ്പോഴത്തെ ഹൈന്ദവ പ്രേമം.

ക്ഷേത്രങ്ങളിലെ നാമജപങ്ങളെ പോലും തടസ്സപ്പെടുത്തുന്ന ഇസ്ലാമിക ഭീകര പ്രസ്ഥാനങ്ങളുടെ താവളങ്ങളിൽ അന്തിയുറങ്ങുന്ന കോൺഗ്രസിന് സി പി എമ്മിനെ വിമർശിയ്ക്കാനുള്ള യോഗ്യതയില്ലെന്നും സനാതന ഉന്മൂലനത്തിന് ഇടത് വലത് മുന്നണികൾ മത്സരിയ്ക്കുകയാണെന്നും മുക്കാപ്പുഴ നന്ദകുമാർ പറഞ്ഞു.