തലശ്ശേരി: രാഷ്ട്രീയ നേട്ടങ്ങൾക്കായി കത്തോലിക്കാ സഭ വോട്ടുബാങ്ക് രൂപീകരിക്കാൻ ഉദ്ദേശിക്കുന്നില്ലന്ന് തലശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പ്ലാംബാനി വൃക്തമാക്കി.ഏത് മുന്നണി അധികാരത്തിൽ വന്നാലും സഭ സാധാരണപോലെ പ്രവർത്തിക്കും. നൃഇൻഡൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം പ്രതികരിച്ചത്.
ക്രൈസ്തവ സഭകളുടേത് ഉള്‍പ്പെടെ ആയിരക്കണക്കിന് അക്കൗണ്ടുകള്‍ കേന്ദ്രം മരവിപ്പിച്ചതായിയും തലശ്ശേരി ആര്‍ച്ച് കുറ്റപ്പെടുത്തി. കൃത്യമായ വിശദീകരണമില്ലാതെയാണ് കേന്ദ്രം സ്വത്തുക്കള്‍ കണ്ടുകെട്ടിയതെന്ന് അദ്ദേഹം ആരോപിച്ചു. ‘രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി പ്രത്യേക ക്രൈസ്തവ വോട്ട് ബാങ്ക് രൂപീകരിക്കാന്‍ സഭ ഉദ്ദേശിക്കുന്നില്ല. ആരില്‍ നിന്നും പ്രത്യേക ആനുകൂല്യങ്ങള്‍ പ്രതീക്ഷിക്കുന്നില്ല. പ്രഖ്യാപിത നിലപാടില്‍ ഉറച്ച് നില്‍ക്കും’, പാംപ്ലാനി പറഞ്ഞു.
വിദേശ സംഭാവന നിയന്ത്രണ നിയമത്തിലെ (എഫ്‌സിആര്‍എ) ഭേദഗതികള്‍ പൗരാവകാശ ലംഘനമാണെന്ന് പാംപ്ലാനി പറഞ്ഞു. ഇത് ഒരു ക്രിസ്ത്യന്‍ പ്രശ്‌നമല്ലെന്നും വിദേശത്ത് നിന്ന് വളരെ വലിയ സംഭാവനകള്‍ സ്വീകരിക്കുന്ന നിരവധി സമുദായ സംഘടനകളുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
സാധുവായ വിശദീകരണമൊന്നും നല്‍കാതെയാണ് സഭയുമായി ബന്ധപ്പെട്ട സ്വത്തുക്കള്‍ കണ്ടുകെട്ടിയെന്ന് ബിഷപ്പ് പാംപ്ലാനി പറഞ്ഞു. വിദേശ സംഭാവനകളുടെ പ്രാഥമിക ഗുണഭോക്താവ് ക്രൈസതവ സഭകളും പള്ളിയാണെന്ന ആരോപണം തെറ്റാണെന്നും അദ്ദേഹം ചൂണ്ടികാട്ടി.

