കൊച്ചി: സംസ്ഥാനത്ത് സ്വർണ വിലയിൽ വർധനവ്. 22 കാരറ്റ് ഒരു പവൻ ഒരു ഗ്രാമിന് 365 രൂപ വർധിച്ച് 14,100 രൂപയായി. ഒരു പവന് 1,12,800 രൂപയാണ് രാവിലത്തെ വില.
പശ്ചിമേഷ്യന്‍ സംഘര്‍ഷമാണ് പ്രധാനമായി സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. ഇതിനെ തുടര്‍ന്ന് എണ്ണവില കൂടുന്നതും കുറയുന്നതും സ്വര്‍ണവിലയെ സ്വാധീനിക്കുന്നുണ്ട്. നിലവില്‍ ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില ബാരലിന് 95 ഡോളറില്‍ താഴെ എത്തി നില്‍ക്കുകയാണ്. ഇതാണ് സ്വര്‍ണവില ഉയരാന്‍ കാരണമെന്നാണ് വിപണി വിദഗ്ധര്‍ പറയുന്നത്.
2026 ജനുവരി 29-ന് രേഖപ്പെടുത്തിയ ഗ്രാമിന് 16,395 രൂപയും പവന് 1,31,160 രൂപയുമാണ് കേരളത്തിലെ ഇതുവരെയുള്ള റെക്കോർഡ് നിരക്ക്.

