2019 ൽ ഗാന്ധിനഗർ പോലീസ് സ്റ്റേഷൻ പരിധിയിൽ പൊന്നമ്മ എന്ന സ്ത്രീയെ കൊലചെയ്ത ശേഷം മെഡിക്കൽ കോളേജ് ആശുപത്രിക്ക് സമീപമുള്ള കാട് പിടിച്ച് കിടക്കുന്ന സ്ഥലത്തെ കുഴിയിൽ കൊണ്ട് തള്ളിയ കേസിൽ ജാമ്യത്തിൽ ഇറങ്ങിയ ശേഷം ഒളിവിൽ പോയ പ്രതി പിടിയിൽ .
പത്തനംതിട്ട കോഴഞ്ചേരി നാരങ്ങാനം വില്ലേജ് പൂതക്കുഴി ഭാഗം തോട്ടുപാട്ട് വീട് സത്യൻ എന്നയാളാണ് പിടിയിലായത്.
ഗാന്ധിനഗർ പോലീസ് സ്റ്റേഷൻ SHO ശ്രീജിത്ത് ടി യുടെ നേതൃത്വത്തിൽ SI ജയപ്രകാശ്, ASI ദിലീപ് വർമ്മ , SCPO രഞ്ജിത്ത് , CPO മാരായ ശ്രീനിഷ് തങ്കപ്പൻ , അനൂപ് നിഖിൽ , കിഷോർ , വേണുഗോപാൽ എന്നിവരടങ്ങിയ പോലീസ് സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

