മെക്സിേേക്കാ സിറ്റി: പല തരത്തിലുള്ള സംഭവങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറൽ ആകാറുണ്ട്. ഇപ്പോഴിതാ മരിച്ചയാളുടെ കാമുകിമാരാണെന്ന് അവകാശപ്പെട്ട് രണ്ട് സ്ത്രീകള്‍ ശവമഞ്ചത്തിന് മുന്നില്‍ വെച്ച് ഏറ്റുമുട്ടിയ വാര്‍ത്തയാണ് സമൂഹ മാധ്യമങ്ങളിലെ ചർച്ചാ വിഷയം. മെക്സിക്കോയിലാണ് സംഭവം നടന്നത്.
മരിച്ച പുരുഷന്റെ മൃതദേഹത്തിന് മുന്നില്‍ വെച്ച് രണ്ട് സ്ത്രീകള്‍ പരസ്പരം തല്ലുകൂടിയത് കണ്ട് അന്തം വിട്ടിരിക്കുകയായിരുന്നു നാട്ടുകാരും ബന്ധുക്കളും സുഹൃത്തുക്കളും. ഒരേ സമയം ഇരുവരും സ്നേഹിച്ചിരുന്നത് ഒരേ പുരുഷനെയാണെന്ന് തിരിച്ചറിഞ്ഞതോടെയാണ് സഘര്‍ഷം ഉടൽ എടുത്തത്.
മൃതദേഹം കിടത്തിയിരുന്ന ശവപ്പെട്ടിക്ക് തൊട്ടടുത്ത് വെച്ചായിരുന്നു ഈ നാടകീയ സംഭവങ്ങൾ. ഒരു സ്ത്രീ ശവപ്പെട്ടിക്ക് അരികിൽ നിന്ന് ‘‘പ്രിയപ്പെട്ടവനേ, ഞാൻ നിന്നെ ഒരുപാട് മിസ് ചെയ്യും.’’– എന്ന് വികാരാധീനയായി പറഞ്ഞതോടെയാണ് പ്രശ്നങ്ങൾ തുടങ്ങുന്നത്. ഈ വാക്കുകൾ കേട്ടതും മറ്റൊരു യുവതി’ ‘നീ ആരാണ്?’ എന്ന് ചോദിച്ചുകൊണ്ട് മുന്നോട്ട് വന്നു. താൻ അദ്ദേഹത്തിന്റെ കാമുകിയാണെന്ന് ആ സ്ത്രീ വെളിപ്പെടുത്തിയതോടെ രണ്ടാമത്തെ ആളും ഇതേ അവകാശവാദവുമായി രംഗത്തെത്തി. ഇതോടെ തർക്കം രൂക്ഷമാവുകയും പിന്നീട് കൈയാങ്കളിയിലേക്കും നീങ്ങി.
അതേസമയം ഇരുവരുടെയും സംഘർഷത്തിനിടെ ശവപ്പെട്ടിയുടെ മൂടി തെന്നിമാറുന്നുണ്ടായിരുന്നു. ഇതുകണ്ട് എന്തുചെയ്യണമെന്നറിയാതെ നിൽക്കുകയാണ് ബന്ധുക്കളും സുഹൃത്തുക്കളും.

