തിരുവനന്തപുരം: കൈക്കൂലിയും അനധികൃത സമ്പാദ്യ ആരോപണവും ഉയര്‍ന്ന ഡിഐജി വിനോദ് കുമാറിനെതിരെ ഒടുവില്‍ നടപടി. വിജിലന്‍സില്‍ ഉള്‍പ്പടെ പ്രവര്‍ത്തിച്ച വിനോദ് ടിപി വധകേസ് പ്രതികള്‍ക്ക് വഴിവിട്ട പരോള്‍ നല്‍കിയ അന്വേഷണത്തിലാണ് പിടിവീഴുന്നത്. ഭരണകക്ഷിയിലെ ഉന്നതന്റെ സംരക്ഷണ ചിറകിലാണ് വിനോദ് ഇത്തരം വഴിവിട്ട നീക്കങ്ങള്‍ നടത്തിയെന്ന് പറയപ്പെടുന്നു.
വിജിലന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാകും സര്‍ക്കാര്‍ നടപടി എടുക്കുക. അനധികൃത സ്വത്തുസമ്പാദനത്തിനുപുറമേ കൈക്കൂലിവാങ്ങിയതിനും വിജിലന്‍സ് കേസെടുക്കും.കൊടിസുനി 1.80 ലക്ഷം രൂപയും അണ്ണന്‍ സിജിത്ത് 45,000 രൂപയും ജയില്‍ ഡിഐജിക്ക് ഗൂഗിള്‍പേവഴി കൈമാറിയത് കണ്ടെത്തിയിരുന്നു. നേരിട്ടുവാങ്ങുന്നതിനുപകരം തടവുകാരുടെ ബന്ധുക്കളില്‍നിന്നാണ് വിനോദ്കുമാര്‍ പണംവാങ്ങിയിരുന്നത്. ഉദ്യോഗസ്ഥന്റെയും ഭാര്യയുടെയും അക്കൗ ണ്ടുകള്‍ പരിശോധി ച്ചുവരുകയാണെന്ന് വിജിലന്‍സ് അറിയി ച്ചു. എട്ട് തടവുകാരില്‍ നിന്ന് പണം കൈപ്പറ്റിയ തിന് തെളിവുലഭിച്ചിട്ടുണ്ട്. ഭാര്യയുടെ അക്കൗണ്ടില്‍ 40 ലക്ഷം രൂപയാണുള്ളത്. ഇത് അനധികൃതമായി സമ്പാദിച്ചതാണോയെന്ന് പോലീസ് പരിശോധിക്കുകയാണ്. പലപ്പോഴും പരാതി ഉയര്‍ന്നെങ്കിലും വിനോദിനെതിരെ നടപടിക്ക് മുതിര്‍ന്നിട്ടില്ല.
എന്നാല്‍, സിപിഎം നേതാക്കളുമായള്ള ഉറ്റബന്ധം കാരണം എല്ലാം ഒതുക്കി. ജയില്‍വകുപ്പില്‍ സിപിഎമ്മിനോട് മമതയില്ലാത്ത ഉദ്യോഗസ്ഥര്‍ക്കുനേ രേ പകപോക്കലിന് പാര്‍ട്ടി നിയോഗി ച്ചതും വിനോദ്കുമാറിനെയായിരുന്നു. കണിച്ചുകുളങ്ങര കേസിലെ പ്രതികളായ സജിത്തിനും ബിനീഷിനും ജയിലില്‍ സൗകര്യങ്ങളൊരുക്കിയതും വിവാദത്തിനിടയാക്കിയിരുന്നു. സര്‍വീസില്‍ നിന്നും വിരമിക്കാന്‍ ഒരുങ്ങുമ്പോഴാണ് കേസ് വരുന്നത്

