Spread the love

കോട്ടയം : പെരുന്നയിലെ എൻഎസ്എസ് ആസ്ഥാന വളപ്പിലെ മന്നം സമാധിക്ക് സമീപം ഇന്ത്യൻ പ്രധാനമന്ത്രി വന്നിറങ്ങിയിട്ടും  ക്ഷണിച്ചില്ലെന്ന് പരാതി. ഉപരാഷ്ട്രപതി അടുത്തയിടെ സന്ദർശനം നടത്തിയപ്പോഴും മന്നം സമാധി സന്ദർശിച്ചിരുന്നില്ല. എൻഎസ്എസ് ഔദ്യോഗികമായി ക്ഷണിക്കാത്തതാണ് കാരണമെന്ന് അന്ന് വിമർശനം ഉയർന്നിരുന്നു. എൻഎസ്എസ് നിലപാടിനെതിരെ പൊതു വിമർശനവും ഉയർന്നു. അതിന് പിന്നാലെയാണ് തെരഞ്ഞെടുപ്പ് പ്രചരണവുമായി ബന്ധപ്പെട്ട് മന്നം സമാധിക്കു സമീപം  ഹെലികോപ്റ്ററിൽ വന്നിറങ്ങിയ പ്രധാനമന്ത്രിയ്ക്കും മന്നം സമാധി സന്ദർശിക്കാനാവാതെ പുറത്തേണ്ടി വന്നത്. പി.വി  നരസിംഹ റാവു പ്രധാനമന്ത്രിയായിരി ക്കെ മന്നം സമാധിയിൽ ചെരിപ്പഴിക്കാതെ സന്ദർശിച്ചു എന്ന വിവാദവും എൻഎസ്എസ് കേന്ദ്രങ്ങൾ ഉയർത്തിയിരുന്നു.

തിരുവല്ലയിലേക്കും തിരുവനന്തപുരത്തേക്കും തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ഹെലികോപ്റ്റർ ഇറങ്ങിയത് ചങ്ങനാശ്ശേരി എൻ എസ് എസ് കോളേജ് മൈതാനത്തത്തായിരുന്നുവെങ്കിലും രാഷ്ട്രീയ  സമദൂര സിദ്ധാന്തം തെരഞ്ഞെടുപ്പു കാലമായതിനാൽ പ്രധാനമന്ത്രിക്കു വേണ്ടിയും മാറ്റാത്തതിനാൽ നരേന്ദ്ര മോദിക്ക് മന്നം സമാധിയിൽ ക്ഷണമുണ്ടായില്ലെന്ന് ബിജെപി മുഖപത്രമായ ജന്മഭൂമി പറയുന്നു. “എന്നാൽ ലോകനേതാവിനെ ഒരുനോക്കെങ്കിലും കാണാൻ എത്തിയജനക്കൂട്ടത്തെ അഭിവാദ്യം ചെയ്യാൻ പ്രധാനമന്ത്രി മോദി കാറിൽ നിന്ന് പുറത്തിറങ്ങി. അത് കൃത്യം മന്നം സമാധിമണ്ഡപത്തിന് മുന്നിലായി. അത് സമുദായാചാര്യനുള്ള ആദരവുമായി “.

 

ചങ്ങനാശ്ശേരി മുതൽ തിരുവല്ലവരെ റോഡിന്ന് ഇരുവശവും പൊതുജനങ്ങൾ പ്രധാനമന്ത്രിയെ കാത്തുനിന്ന് അഭിവാദ്യം ചെയ്തു. തിരുവല്ലയിൽ റോഡ് ഷോ ആസൂത്രണം ചെയ്തിരുന്നില്ല. എന്നാൽ ആരെയും നിരാശപ്പെടുത്താതെ, കാറിൽ ഡോർ തുറന്നിട്ട് ഫുട് റസ്റ്റിൽ കയറിനിന്ന് മോദി ജനക്കൂട്ടത്തെ അഭിവാദ്യം ചെയ്തു.തിരുവല്ലയിലെ പൊതുയോഗത്തിൽ നരേന്ദ്ര മോദി ഇക്കാര്യം പറയുകയും ചെയ്തു. ഈ സമ്മേളന സ്ഥലത്ത് ഉള്ളവരേക്കാൾ അധികം പേർ പുറത്ത് റോഡിനിരുവശവുമുണ്ട്. വനിതകൾ മതിൽ പോലെ തിങ്ങി നിന്നിരുന്നു, മോദി പറഞ്ഞു.

തിരുവല്ലയിൽ നിന്ന് തിരുവനന്തപുരത്തേക്ക് പ്രധാനമന്ത്രി യാത്ര തിരിച്ചു. അവിടെ കരമനയിൽ റോഡ് ഷോയിൽ പങ്കെടുത്ത് ദൽഹിക്ക് മടങ്ങും.

 

ചങ്ങനാശ്ശേരി എസ് ബി കോളേജ് സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്ക് എത്തിയ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണന്റെ ആദ്യ പരിപാടികളിൽ മന്നം സമാധി പുഷ്പാർച്ചന ഉൾപ്പെടുത്തിയിരുന്നു. എന്നാൽ ഉപരാഷ്ട്രപതിയുടെ സന്ദർശനത്തിനു മുന്നോടിയായി ഉള്ള സുരക്ഷാ പരിശോധനയ്ക്ക് അനുമതി നൽകാതിരുന്നാൽ അത് ഉപേക്ഷിക്കുകയായിരുന്നു.