കോട്ടയം : കേരളത്തിലെ പ്രൊഫഷണൽ മാധ്യമ പ്രവർത്തകരുടെ ഏക സംഘടനയായ കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന വ്യാപകമായി നടപ്പാക്കുന്ന ജേണലിസ്റ്റ് വെൽഫെയർ ഫണ്ടിന്റെ പ്രഖ്യാപനം 28ന് വൈകിട്ട് അഞ്ചിന് എറണാകുളം ടിഡിഎം ഹാളിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ആകസ്മിക ദുരന്തങ്ങളിൽ പ്രതിസന്ധിയിൽ ആവുന്ന മാധ്യമ പ്രവർത്തകരുടെ കുടുംബങ്ങൾക്ക് ആശ്വാസം എത്തി ക്കുകയെന്ന ലക്ഷ്യത്തോടെ കേരള പത്രപ്രവർത്തക യൂണി യൻ തുടക്കമിടുന്ന പദ്ധതിയാണി തെന്ന് പ്രസിഡന്റ് കെ പി റെജി, ജനറൽ സെക്രട്ടറി സൂരേഷ് എടപ്പാൾ എന്നിവർ അറിയിച്ചു.
ജോലിയിലിരിക്കെ മരണം സം ഭവിക്കുന്നവർക്ക് പത്ത് ലക്ഷം രൂപയും ജോലിയെടുക്കാൻ കഴി യാത്ത വിധം ശാരീരിക വിഷമ തയിൽ ആകുന്നവർക്ക് മൂന്നു ലക്ഷം രൂപയും സഹായം എത്തി ക്കും. വിരമിക്കുന്ന മാധ്യമ പ്രവർത്തകരെ 65 വയസ്സ് വരെ അസോസിയേറ്റ് അംഗമായി നി ലനിർത്തി സംരക്ഷണം ഉറപ്പാക്കും. ഇവർക്ക് മരണം സംഭവി ച്ചാൽ കുടുംബത്തിന് മൂന്നു ലക്ഷം രൂപ നൽകും.
യൂണിയൻ സംസ്ഥാന വ്യാപകമായി നടപ്പാക്കുന്ന ലഹരി വിരുദ്ധ കാമ്പയിൻ ബ്രേക്കിങ് ഡി ഉദ്ഘാടനം പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നിർവഹിക്കും.
സംസ്ഥാന തലത്തിൽ ആദ്യമായി യൂണിയനിൽ നിന്നു വിരമിക്കുന്നവർക്ക് വേണ്ടി വിപുലമായ രീതിയിൽ സംഘടിപ്പി ക്കുന്ന സൗഹൃദ സംഗമം മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്യും
കേരളത്തിലെ പത്രങ്ങളിലും വാർത്താചാനലുകളിലും ആയി സേവനമനുഷ്ഠിക്കുന്ന 3700ലധികം മാധ്യമപ്രവർത്തകരാണ് സംഘടനയിലെ അംഗങ്ങൾ. എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും പ്രവർത്തിക്കുന്ന പ്രസ് ക്ലബ്ബുകൾ യൂണിയൻറെ ഉടമസ്ഥതയിലാണ്. സംസ്ഥാന സർക്കാർപെൻഷൻ പദ്ധതി കൂടാതെ, യൂണിയൻ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയും നടപ്പാക്കിയിട്ടുണ്ട്.

