Spread the love

പാലക്കാട്: അഞ്ചും മൂന്നും വയസ്സുള്ള കുഞ്ഞുങ്ങളെ അമ്മ കുളിമുറിയിലെ ടാങ്കിൽ മുക്കിക്കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മയുടെ ആൺസുഹൃത്ത് അറസ്റ്റിൽ. പാലക്കാട് ചിറ്റൂരിൽ മേനോൻപാറ പാറക്കുഴി പട്ടമരത്താർ വീട്ടിൽ എ. മാർട്ടിൻ ഇഗ്നേസിയസ് (36) ആണ് അറസ്റ്റിലായത്. ഇഗ്നേഷ്യസിന് കൊലപാതകത്തിൽ നേരിട്ട് പങ്ക് എന്ന് കണ്ടെത്തി.

കുട്ടികളെ നിവേദ്യ കൊലപ്പെടുത്തുന്ന സമയത്ത് മറ്റാരെങ്കിലും അവിടേക്ക് എത്തുന്നുണ്ടോ എന്നു നോക്കാൻ മാർട്ടിൻ പുറത്ത് കാവൽ നിന്നെന്നാണ് പൊലീസ് പറയുന്നത്.

സെപ്റ്റംബർ 29 ന് രാവിലെ പത്തരയോടെ വടകരപ്പതി പഴണിയാർപാളയം മണൽക്കാട് ജോൺ കുമാറിന്റെയും നിവേദ്യയുടെയും മക്കളായ ജെനിഫർ ജൂലിയറ്റ് (അഞ്ച്), റോബിൻ ക്രിസ്റ്റഫർ (മൂന്ന്) എന്നിവരെയാണ് മേനോൻപാറ കൂരാങ്കാട്ടെ വാടകവീട്ടിലെ കുളിമുറിയിലെ വെള്ളത്തൊട്ടിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മുങ്ങിമരണമെന്നു കണ്ടെത്തിയതിൽ പിന്നീട് നടത്തിയ അന്വേഷണത്തിലാണു കൊലപാതകമാണെന്നു വ്യക്തമായത്.