കോഴിക്കോട് നടക്കുന്ന സ്കൂൾ കായികമേളയുടെ സാമ്പാറിൽ പുഴുവിനെ കണ്ടത് വിവാദമായിരുന്നു. പാചകത്തിന് നേതൃത്വം നൽകുന്ന പഴയിടം മോഹനൻ നമ്പൂതിരി തിളയ്ക്കുന്ന സാമ്പാറിൽ ഒരിക്കലും പുഴു വരില്ലെന്ന് ആരോപിച്ച രംഗത്ത് വന്നിരുന്നു. കോഴിക്കോട് എത്തുമ്പോൾ എല്ലാം ഇത്തരം വിവാദങ്ങൾ വരാറുണ്ടെന്ന് പഴയിടം കുടുംബം ആരോപിക്കുകയും ചെയ്തു. ഇതിനിടയിലാണ് ഭക്ഷണത്തിൽ പുഴുവിനെ ഇട്ട കേസിൽ കായികാധ്യാപകൻ അറസ്റ്റിലാകുന്നത്. അറസ്റ്റിലായ കായികാധ്യാപകൻ കോൺഗ്രസുകാരൻ ആണെന്ന് ഇടതുപക്ഷം ആരോപിക്കുമ്പോൾ അത് തള്ളിക്കളയുകയാണ് കോൺഗ്രസിന് യൂത്ത് കോൺഗ്രസും
ഈ അധമൻ കോൺഗ്രസുകാരൻ ആണെന്നുള്ള പ്രചരണം തെറ്റാണെന്ന് യൂത്ത് കോൺഗ്രസ് നേതാവ് ജിൻ്റോ ജോൺ ഫേസ്ബുക്ക് കുറുപ്പിൽ വ്യക്തമാക്കി.
2020ലെ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി ഇയാൾ മത്സരിച്ചിരുന്നു എന്നത് സത്യമാണ്. എന്നാൽ ആ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് റിബൽ സ്ഥാനാർത്ഥിയാണ് ജയിച്ചത്. ആ റിബൽ സ്ഥാനാർത്ഥിയേയും കൂടെ പ്രവർത്തിച്ചവരേയും തെരഞ്ഞെടുപ്പിന് ശേഷം തിരിച്ചെടുത്ത വാശിക്ക് ജിജോ ജയിംസ് 2021ൽ കോൺഗ്രസ് പാർട്ടി വിട്ടു. സിപിഎമ്മിന്റെ അന്നത്തെ ലോക്കൽ സെക്രട്ടറി ജോർജ്ജി ജോയിയുടെ നേതൃത്വത്തിൽ അയാളെ ഡിവൈഎഫ്ഐയുടെ മെമ്പർഷിപ്പ് കൊടുത്ത് സിപിഎമ്മിൻ്റെ കൂടെക്കൂട്ടി. കോൺഗ്രസ്സിൽ ആയിരുന്നപ്പോൾ ഇയാൾ കെപിഎസ്ടിഎയുടെ മെമ്പറായിരുന്നു. പക്ഷേ പക്ഷേ കോൺഗ്രസ് വിട്ടതിന് ശേഷം അധ്യാപകസംഘടനയുടെ മെമ്പർഷിപ്പ് പുതുക്കിയിട്ടില്ല.
നിലവിൽ കോൺഗ്രസിന്റേയോ കോൺഗ്രസ്സനുഭാവ അധ്യാപക അധ്യാപക സംഘടനയുടെ പ്രവർത്തനങ്ങളിലോ യാതൊരുവിധത്തിലും സജീവമല്ലാത്ത, കഴിഞ്ഞ അഞ്ചു വർഷങ്ങൾക്കിടയിൽ ഒരു പരിപാടിയിൽ പോലും പങ്കെടുക്കാത്ത, നിലവിൽ പാർട്ടിയുടേയോ അധ്യാപക സംഘടനയുടേയോ അംഗത്വമില്ലാത്ത ഇയാളെ കോൺഗ്രസ്സാക്കാൻ കൈരളിയും ദേശാഭിമാനിയും മറ്റ് ചില മാധ്യമ സഖാക്കളും നടത്തുന്ന ശ്രമങ്ങളെ കണ്ടില്ലെന്ന് നടിക്കാനാകില്ല.
ഇന്ന് രാവിലെ വരെ ഇയാളിട്ട പുഴുവിനെ ചുമന്ന് നടന്നവർ, ബ്രഡും പഴവും വിതരണം ചെയ്യാനിറങ്ങിയ കുട്ടി സഖാക്കൾ കയ്യോടെ പിടിക്കപ്പെട്ട ഈ പുത്തൻകൂറ്റ് സഖാവിനെ കോൺഗ്രസ്സാക്കുന്ന തിരക്കിലാണ് ഇപ്പോൾ. ഈ വൃത്തികെട്ടവൻ കോൺഗ്രസ് ആയിരുന്നാലും ഇക്കാര്യത്തിൽ അവനെതിരെ ആയിരിക്കും നിലപാട്. ടി കെ ഹംസയും, പി സരിനും, കെ പി അനിൽകുമാറും, ലതിക സുഭാഷും, പി എസ് പ്രശാന്തുമെല്ലാം ഒരുകാലത്ത് കോൺഗ്രസ്സായിരുന്നു എന്നുകരുതി ഇപ്പോൾ നിൽക്കുന്ന ലാവണത്തിനനുസരിച്ച് എന്തെങ്കിലും ചെയ്താൽ അതിന്റെ പാപഭാരം മുൻപ് പ്രവർത്തിച്ചിരുന്ന കോൺഗ്രസ്
ഇപ്പോൾ നിൽക്കുന്ന ലാവണത്തിനനുസരിച്ച് എന്തെങ്കിലും ചെയ്താൽ അതിൻ്റെ പാപഭാരം മുൻപ് പ്രവർത്തിച്ചിരുന്ന കോൺഗ്രസ് പാർട്ടിക്കല്ലെന്ന് ഓർക്കണം.
ശബരിമല സ്വർണ്ണക്കൊള്ള കേസിൽ ജയിലിൽ പോയ പ്രശാന്തിൻ്റെ മുൻപ് കോൺഗ്രസ് ചിഹ്നത്തിൽ മത്സരിച്ച പോസ്റ്റർ വച്ച് ‘അയ്യേ കോൺഗ്രസ്സുകാരൻ പ്രശാന്ത് സ്വർണ്ണക്കൊള്ള നടത്തിയേ’ എന്ന് പറയില്ലല്ലോ! ജിന്റോ പറയുന്നു.

