കോട്ടയം : പുതുപ്പള്ളിയിലെ സ്ഥാനാർത്ഥിചിത്രം തെളിഞ്ഞു. യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മനും എൽഡിഎഫ് സ്ഥാനാർത്ഥി കെഎം രാധാ കൃഷ്ണൻ നും നാമ നിർദ്ദേശ പത്രിക സമർപ്പിച്ചു. പത്രിക സമർ പ്പണത്തിന് ഒരു ദിനം മാത്രം ശേഷിക്കെ ബിജെപി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചു. രവീന്ദ്രനാഥ് വാകത്താനമാണ് സ്ഥാനാർഥി.

രവീന്ദ്രനാഥ് വാകത്താനം (50 )
മൂന്നു പതിറ്റാണ്ടിലധികമായി പൊതുപ്രവർത്തനരംഗത്ത് സജീവമാണ്. സംഘം പ്രവർത്തകനായി പൊതുമണ്ഡലത്തിലേക്ക്കടന്നുവന്നു. ബിജെപി ആലപ്പുഴ മേഖലാ സെക്രട്ടറിയാണ്.
1991 മുതൽ 96 വരെ എബിവിപിയുടെ ചുമതലയും, തുടർന്ന് ബിജെപി വാകത്താനം പഞ്ചായത്ത് പ്രസിഡൻ്റ്, വാഴൂർ മണ്ഡലം ജനറൽ സെക്രട്ടറി, രണ്ടുവട്ടം പുതുപ്പള്ളി മണ്ഡലം ഉപാധ്യക്ഷൻ, ബിജെപി ജില്ലാ കമ്മറ്റിയംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു.

ഒ ബി സി മോർച്ച സംസ്ഥാന സെക്രട്ടറി, കോട്ടയം ജില്ലാ ജനറൽ സെക്രട്ടറി, ജില്ലാ അധ്യക്ഷൻ, എന്നീ ചുമതലകൾ വഹിച്ചിട്ടുണ്ട്. ബി.ജെ.പി ആലപ്പുഴ മേഖല സെക്രട്ടറിയാണ്
2000-ൽ വാകത്താനം ബ്ലോക്ക് ഡിവിഷനിലും, 2025-ൽ വാകത്താനം ജില്ലാ പഞ്ചായത്ത് ഡിവിഷനിലും ബി.ജെ.പി സ്ഥാനാർത്ഥിയായി മത്സരിച്ചിട്ടുണ്ട്.
സമുദായരംഗം:-
അഖില കേരള വിശ്വകർമ്മ മഹാസഭ (ദേവദാസ്പക്ഷം) ശാഖ സെക്രട്ടറി, യൂണിയൻ പ്രധിനിധി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
വി എസ് എസ് നേതൃത്വം കൊടുക്കുന്ന എല്ലാ വിശ്വകർമ്മ സംഘടനയിലേയും കലാ സാഹിത്യകാരൻമാരേയും ഉൾപ്പെടുത്തി രൂപീകരിച്ച “വിശ്വകർമ്മ കലാ സാഹിത്യ സംഘം “ത്തിൻ്റെ സംസ്ഥാന ജനറൽ സെക്രട്ടറിയായി നിലവിൽ പ്രവർത്തിച്ചു വരുന്നു.
കൂടാതെ “വിശ്വബ്രാഹ്മണ ആചാര്യ സഭ” യുടെ രാഷ്ട്രീയകാര്യ സമിതിയുടെ സംസ്ഥാന കോ – ഓർഡിനേറ്ററായും നിലവിൽ പ്രവർത്തിക്കുന്നു.
മറ്റ്മേഖലകൾ:-( സാഹിത്യം)
രണ്ട് കഥാസമാഹാരവും, രണ്ട് കവിതാ സമാഹാരവും ഉൾപ്പെടെ നാല് പുസ്തകങ്ങൾ രചിക്കുകയും,പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്.
“തപസ്യ” ഉൾപ്പെടെ നിരവധി കലാസാംസ്കരിക സംഘടനകളിൽ സജീവമായി പ്രവർത്തിക്കുന്നു.
അമ്മ: സാവിത്രിയമ്മ
ഭാര്യ: സ്മിത രവീന്ദ്രനാഥ് (BJP – ഓഫീസ് കോട്ടയം, വെസ്റ്റ് Help Desk)
മക്കൾ: നിരഞ്ജന ഗൗരിശങ്കർ (കേരള കലാമണ്ഡലം, കൂടിയാട്ടം PG- വിദ്യാർത്ഥിനി)
മകൻ:- നവ്നിത് ഗൗരിശങ്കർ (കേന്ദ്രീയ വിദ്യാലയം +2 വിദ്യാർത്ഥി)

