Spread the love

ചന്ദ്രന്റെ ഭ്രമണപഥം ലക്ഷ്യമാക്കി കുതിക്കുന്ന നാസയുടെ ആർട്ടെമിസ് 2-ലെ ബഹിരാകാശ യാത്രികർക്ക് പേടകത്തിനുള്ളിൽ ഒരു പ്രതിസന്ധി ശുചിമുറി പണിമുടക്കിയതാണ് വെല്ലുവിളിയായത്.

ഇക്കഴിഞ്ഞ ബുധനാഴ്ച വിക്ഷേപണം നടന്നതിന് തൊട്ടുപിന്നാലെയായിരുന്നു ഓറിയോൺ കാപ്സ്യൂളിലെ ‘ലൂണാർ ലൂ’ എന്ന് വിളിപ്പേരുള്ള പേടകത്തിലെ ശുചിമുറി ഭാഗികമായി തകരാറിലായത്. ശുചിമുറി മാലിന്യങ്ങൾ ഒഴുക്കിക്കളയുന്ന പൈപ്പിനുള്ളിൽ ഐസ് കട്ട പിടിച്ചതാണ് തടസത്തിന് കാരണം.

പകരം സംവിധാനമായ യൂറിൻ കളക്ഷൻ ബാഗുകൾ ഉപയോഗിക്കാനാണ് മിഷൻ കൺട്രോൾ നൽകിയിരിക്കുന്ന നിർദ്ദേശം. ടോയിലറ്റിനുള്ളിൽ നിന്ന് നേരിയ ദുർഗന്ധം വരുന്നതായി യാത്രികർ പരാതിപ്പെട്ടിട്ടുണ്ടെങ്കിലും ഇതൊന്നും തങ്ങളുടെ ആത്മവിശ്വാസത്തെ ബാധിച്ചിട്ടില്ലെന്നും അവർ വ്യക്തമാക്കി.

അതേസമയം,​ യാത്രിക ക്രിസ്റ്റീന കോച്ചാണ് പേടകത്തിലെ ടോയ്‌ലറ്റ് തകരാർ പരിഹരിച്ചു. പിന്നാലെ, ‘സ്പേസ് പ്ലംബർ’ ആണെന്ന് അഭിമാനത്തോടെ പ്രഖ്യാപിച്ചു.

ഭൂമിയിൽ നിന്ന് ഏകദേശം 4,00,000 കിലോമീറ്റർ അകലേക്ക് ഓറിയോൺ കാപ്സ്യൂൾ സഞ്ചരിക്കും. ചന്ദ്രന്റെ ഭ്രമണപഥത്തിൽ പ്രവേശിക്കാതെ, അതിന്റെ പിന്നിലൂടെ ഒരു യുടേൺ എടുത്ത് തിരികെ വരുന്ന യാത്രയോടെ അപ്പോളോ 13 പോയ ദൂരപരിധി ആർട്ടെമിസ് മറികടക്കും. മൂന്ന് അമേരിക്കക്കാരും ഒരു കനേഡിയനും അടങ്ങുന്ന സംഘം തിങ്കളാഴ്ചയോടെ ചന്ദ്രന്റെ മറുപുറം ലക്ഷ്യമാക്കി എത്തും.