Spread the love

റിയാദ്:സൗദി അറേബ്യയിലെ എണ്ണശുദ്ധീകരണ ശാലയ്ക്ക് നേരേ ഡ്രോൺ ആക്രമണം. സൗദി അരാംകോയുടെ റാസ് തനുര റിഫൈനറിക്ക് നേരേയാണ് ഡ്രോൺ ആക്രമണമുണ്ടായത്. ആക്രമണത്തെത്തുടർന്ന് റാസ് തനുര റിഫൈനറി താത്കാലിക്കമായി നിർത്തിവെച്ചു.

അതിനിടെ, പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ ക്രൂഡ് ഓയിൽ വില നാലുവർഷത്തെ ഏറ്റവും ഉയരത്തിലെത്തി. ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം സ്തംഭിച്ചതോടെയാണ് ക്രൂഡ് ഓയിൽ വില കുതിച്ചുയർന്നത്.