മംഗളം മാധ്യമ ശ്രേഷ്ഠ പുരസ്‌കാരം ചെറുകര സണ്ണീലൂക്കോസിന് സമ്മാനിച്ചു
കോട്ടയം: മംഗളം എക്‌സലന്‍സ് അവാര്‍ഡ് പ്രമുഖ മാധ്യമപ്രവര്‍ത്തകനും കോളമിസ്റ്റുമായ ചെറുകര സണ്ണിലൂക്കോസിന്.മംഗളം 56-ാം വാര്‍ഷിക ആഘോഷ ചടങ്ങില്‍ വച്ച് മാധ്യമ രംഗത്തു നല്‍കിയ സമഗ്ര സംഭാവനക്കുള്ളമംഗളം മാധ്യമ ശേഷ്ഠ എക്‌സലന്‍ഡ് അവാര്‍ഡ് കേരളശബ്ദം സീനിയര്‍ രാഷ്ട്രീയ ലേഖകനും മംഗളം പത്രം കോളമിസ്റ്റുമായ ചെറുകര സണ്ണി ലൂക്കോസിന് പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ ഡോ.സി വി ആനന്ദബോസ് സമ്മാനിച്ചു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം എല്‍ എ മംഗളം ചീഫ് എഡിറ്റര്‍ സാബു വര്‍ഗ്ഗീസ് മാനേജിംഗ് എഡിറ്റര്‍ സാജന്‍ വര്‍ഗ്ഗീസ്, എഡിറ്റര്‍ ഡോ. സജി വര്‍ഗ്ഗീസ് എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
കുട്ടനാട് ചെറുകര സ്വദേശിയായ സണ്ണീലൂക്കോസ് കാല്‍ നൂറ്റാണ്ടിലധികമായി മാധ്യമപ്രവര്‍ത്തകനാണ്. നിരവധി രാഷ്ട്രീയ ലേഖനങ്ങളും രാഷ്ട്രീയ റിപ്പോര്‍ട്ടുകളും അഭിമുഖങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരവും മികച്ച ഗ്രാമീണ റിപ്പോര്‍ട്ടിംഗിനുളള സ്റ്റേറ്റ്‌സ്മാന്‍ അവാര്‍ഡും ലഭിച്ചിട്ടുണ്ട്. കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന സമിതി അംഗം, മീഡിയ അക്കാദമി ജനറല്‍ കൗണ്‍സില്‍ അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

