വെഞ്ഞാറമൂട് : വാമനപുരത്ത് ഒരുവയസുകാരി മരിച്ച സംഭവത്തിൽ കുഞ്ഞിനെ താൻ കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയതാണെന്ന് അമ്മ അശ്വതി പൊലീസിനോടു സമ്മതിച്ചു. വാമനപുരം കണിച്ചോട് വാരിയംകോണം അശ്വതി ഭവനിൽ സുഭാഷ്–അശ്വതി ദമ്പതികളുടെ മകൾ പവിത്രയാണു കൊല്ലപ്പെട്ടത്.
തുണി ഉപയോഗിച്ച് കഴുത്തില്‍ മുറുക്കിയാണ് കൊലപാതകം നടത്തിയത്. കൊലപ്പെടുത്താന്‍ ഉപയോഗിച്ച തുണി വീട്ടില്‍ നിന്ന് പോലീസ് കണ്ടെടുത്തു. റിമാന്‍ഡ് ചെയ്ത അശ്വതിയെ തെളിവെടുപ്പിനായി വീട്ടിലെത്തിച്ചപ്പോള്‍ പോലീസിന്റെ കണ്ണുവെട്ടിച്ച് ഇവര്‍ ആത്മഹത്യയ്ക്കും ശ്രമിച്ചു.
കുഞ്ഞിനെ തുണിയുപയോഗിച്ച് കഴുത്തിൽ മുറുക്കി കൊലപ്പെടുത്തുകയായിരുന്നു. ഈ തുണി വീട്ടിൽ നിന്നു കണ്ടെടുത്തു. കസ്റ്റഡിയിലെടുത്ത അശ്വതി(35)യെ വെഞ്ഞാറമൂട് പൊലീസ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
അതേസമയം അശ്വതിക്ക് എട്ടുവയസുള്ള മറ്റൊരു കുട്ടികൂടി ഉണ്ട്. രണ്ടാമത്തെ പ്രസവത്തിനു ശേഷം
അശ്വതി അധികം ആരോടും സംസാരിച്ചിരുന്നില്ല എന്ന് ബന്ധുക്കൾ പറയുന്നു. കൂടാതെ ചെറിയരീതിയിൽ മാനസികാസ്വാസ്ഥ്യങ്ങൾ പ്രകടിപ്പിച്ചിരുന്നതായും കുഞ്ഞിനെ ഇഷ്ടമല്ലാത്ത രീതിയിലുള്ള പ്രവർത്തികൾ ചെയ്തിരുന്നതായും ഇവർ പറയുന്നു.
കൂടാതെ കുഞ്ഞിന് ഓട്ടിസം ബാധിച്ചതായുള്ള സംശയം അശ്വതിയ്ക്ക് നിലനിന്നിരുന്നതായി ബന്ധുക്കൾ പറയുന്നു. ഇതിനെ തുടർന്ന് രണ്ടാഴ്ച്ച മുമ്പ് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പരിശോധന നടത്തിയിരുന്നു. എന്നാൽ പരിശോധനയിൽ കുഞ്ഞിന് അസുഖങ്ങളൊന്നും ഉള്ളതായി കണ്ടെത്തിയിരുന്നില്ല.

