കോട്ടയം: ശാരീരിക പ്രശ്നം കാരണം ജോലി ചെയ്യാൻ കഴിയാത്ത താൻ നാലുദിവസം പട്ടിണി കിടന്നപ്പോഴാണ് കേന്ദ്രമന്ത്രി സുരേഷ് ഗോപി ക്ക് പള്ളിക്കത്തോട് നിവേദനം നൽകാൻ എത്തിയതെന്ന് ഷാജി കരുണാകരൻ.
താൻ തീവ്രവാദിയോ ബിജെപി വിരുദ്ധനോ അല്ല.ബിജെപി അനുഭാവിയാണ് പള്ളിക്കത്തോട് കലുങ്ക് സദസ് കഴിഞ്ഞു മടങ്ങുമ്പോൾ കേന്ദ്രമന്ത്രിയുടെ കാർ തടഞ്ഞ് വിവാദത്തിലായ ഷാജി കോട്ടയത്ത് മാധ്യമങ്ങളോട് പറഞ്ഞു.
ഹോട്ടൽ തൊഴിലാളി ആയ താൻ ആലപ്പുഴ ഉണ്ടായ അപകടത്തെ തുടർന്ന് ജോലിയെടുക്കാൻ കഴിയാത്ത അവസ്ഥയിലാണ്. ഈ സാഹചര്യത്തിൽ ആദ്യം സുരേഷ് ഗോപിയുടെ വസതിയിൽ പോയി. അദ്ദേഹം ഇല്ലാതിരുന്നതിനാൽബന്ധുവിന് നിവേദനം കൈമാറി.സാധാരണക്കാർക്ക് നിരവധി സഹായങ്ങൾ സുരേഷ് ഗോപി ചെയ്യുമെന്ന് അറിഞ്ഞാണ് നിവേദനം കൊടുക്കാൻ തീരുമാനിച്ചത്
കലുങ്കു സദസ്സിൽ എത്തിയപ്പോൾ പരിപാടി കഴിഞ്ഞിരുന്നു.കേന്ദ്രമന്ത്രി കാറിൽ കയറുന്നത് കണ്ടപ്പോൾ നിവേദനം ഉയർത്തിക്കാട്ടി.അപ്പോൾ പലരും തന്നെ പിടിച്ചു പിന്നോട്ട് തള്ളി. താൻ കേന്ദ്രമന്ത്രിയെ ആക്രമിക്കാൻ അല്ല വന്നതെന്ന് പോലീസിനും മനസ്സിലായി.തുടർന്നാണ് വിട്ടയച്ചത്.

