കൊച്ചി: ‘അമ്മയെ കളയല്ലെ അപ്പാ, ഞങ്ങളെ കൂടെ കൂട്ടണെ’…കരഞ്ഞ് നിലവിളിക്കുന്ന മാരിയോ ജോസഫിന്‍റെ മകളുടെ വിഡിയോ ആണ് ഇപ്പോള്‍ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്.mariyo joseph more torture to wife revealed
വിഡിയോയില്‍ ചോരയില്‍ കുളിച്ച് ജീജി മാരിയോ നില്‍ക്കുന്നതും കാണാം. മാരിയോ ജോസഫിനൊപ്പമുള്ള അജ്മല്‍ എന്ന യുവാവിനെ ഒഴിവാക്കണമെന്ന് മകള്‍ പറയുന്നു എന്നാല്‍ തനിക്ക് പ്രിയപ്പെട്ടത് അജ്മലാണെന്നും മകളായ നീ ചത്താലും കുഴപ്പമില്ലെന്നും ഇയാള്‍ പറയുന്നുണ്ട്.
ഇതെല്ലം കേട്ട് പൊട്ടിക്കരയുന്ന മകള്‍ ഒരു പിതാവില്‍ നിന്നും തങ്ങൾ ഇതൊന്നും പ്രതീക്ഷിസിച്ചിരുന്നില്ല എന്നും പറയുന്നു.
ഇരുവരും തൊഴിൽ തർക്കത്തെത്തുടർന്ന് ഒമ്പത് മാസമായി അകന്ന് കഴിയുകയായിരുന്നു. പ്രശ്നങ്ങൾ പരിഹരിക്കാനായി ജിജി, ഭർത്താവ് മാരിയോയുടെ വീട്ടിലെത്തിയപ്പോളാണ് അനിഷ്ട സംഭവങ്ങൾ ഉണ്ടായത്. കഴിഞ്ഞ മാസം 25 നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.
അതേസമയം ഇരുവരും പ്രശ്നങ്ങൾ പറഞ്ഞു പരിഹരിക്കാൻ ശ്രമിക്കുന്നതിനിടെ ജിജിയെ മാരിയോ ഉപദ്രവിക്കുകയായിരുന്നു എന്നാണ് പൊലീസ് എഫ് ഐ ആർ പറയുന്നത്. മാരിയോ സെറ്റ് ബോക്സ് എടുത്ത് ജിജിയുടെ തലയിലടിച്ചു. കൂടാതെ ഇടത് കൈയ്യിൽ കടിക്കുകയും മുടിയിഴ പിടിച്ച് വലിക്കുകയും ചെയ്തുള്ള ദേഹോപദ്രവം ഏൽപിച്ചെന്നും എഫ് ഐ ആറിലുണ്ട്.
ഒപ്പം എഴുപതിനായിരം രൂപ വിലയുള്ള ഫോൺ എടുത്തെറിഞ്ഞ് പൊട്ടിച്ചെന്നും എഫ് ഐ ആർ വിവരിക്കുന്നു. ജിജിയുടെ പരാതിയിൽ ചാലക്കുടി പൊലീസാണ് കേസെടുത്തത്. ബി എൻ എസ് 126 പ്രകാരമാണ് മാരിയോക്കെതിരെ കേസെടുത്തിട്ടുള്ളത്. ഒരു മാസം തടവും അയ്യായിരം രൂപ പിഴയും ലഭിക്കുന്ന കുറ്റമാണിത്. ജിജിക്കെതിരെ മാരിയോ ജോസഫും പരാതി നൽകിയിട്ടുണ്ട്. ഈ പരാതി പരിശോധിച്ചു വരികയാണെന്നും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.

