Spread the love

വയനാട്: നടൻ മമ്മൂട്ടിയുടെ വയനാട് ടൗൺഷിപ് സന്ദർശനം വിവാദത്തിൽ. സന്ദർശനത്തിനിടെ സിപിഎം ജില്ലാ സെക്രട്ടറിയോട് തന്റെ പിന്നാലെ എപ്പോഴും വേണ്ട എന്ന അർത്ഥത്തിൽ സംസാരിച്ചതാണ് സിപിഎം സൈബർ ടീമിനെ പ്രകോപിപ്പിച്ചത്.

 

വളരെ അപ്രതീക്ഷിതമായിട്ടാണ് മമ്മൂട്ടി വയനാട് ടൗൺഷിപ്പിൽ എത്തിയത്. മമ്മൂട്ടി എത്തുന്നതിനുമുമ്പ് സിപിഎം ജനറൽ സെക്രട്ടറി എം എ ബേബി അവിടെയുണ്ടായിരുന്നു. ബേബി പോയ ശേഷമാണ് മമ്മൂട്ടി അങ്ങോട്ട് കടന്നു ചെന്നത്. ആരെയും അറിയിക്കാതെയായിരുന്നു സന്ദർശനം. പക്ഷേ സ്ഥലത്തെത്തിയ സിപിഎം പ്രവർത്തകർ മമ്മൂട്ടിക്ക് സുരക്ഷ ഒരുക്കാൻ തുടങ്ങി. ഇത് മമ്മൂട്ടിയെ അസ്വസ്ഥമാക്കി എന്നാണ് കരുതുന്നത്. തുടർന്നാണ് സിപിഎം സെക്രട്ടറിയോട് കാര്യം തുറന്നു സംസാരിച്ചത്. നിങ്ങൾ വിളിച്ചിട്ടാണ് ഞാൻ വന്നതെന്ന് കരുതും എന്നായിരുന്നു മമ്മൂട്ടിയുടെ പരാമർശം. ഇതാണ് പാർട്ടി കേന്ദ്രങ്ങളെ മമ്മൂട്ടിക്കെതിരെ തിരിക്കാൻ കാരണമാക്കിയത്.