Spread the love

കടൽയാത്രയുമായി  , വനിതാദിനം ആഘോഷിച്ച് വനിത മാധ്യമപ്രവർത്തകർ; നിയമ വിദൃാർത്ഥികൾ കുട്ടികളുടെ ആശുപത്രിയിൽ ഭക്ഷണം വിളമ്പി

കൊച്ചി: തിരക്കേറിയ മാധ്യമജീവിതത്തിന്  അൽപനേരം ഇടവേള കൊടുത്ത് കടൽകാഴ്ചകൾ കണ്ട്, അസ്തമയ സൂര്യനെ സാക്ഷിയാക്കി വ്യത്യസ്തമായ ഒരു വനിതാദിനാഘോഷം. ലോക വനിതാ ദിനത്തോടനുബന്ധിച്ച് എറണാകുളം പ്രസ്‌ക്ലബും കേരള ഷിപ്പിംഗ് ആൻഡ് ഇൻലാൻഡ്  നാവിഗേഷൻ കോർപ്പറേഷനും (കെ എസ് ഐ എൻ സി) ചേർന്ന് വനിതാ മാധ്യമപ്രവർത്തകർക്കായി ഒരുക്കിയ വനിതാദിനാഘോഷമാണ് വ്യത്യസ്തത കൊണ്ട് ശ്രദ്ധേയമായത്. കൊച്ചിയിലെ അൻപതോളം വനിതാ മാധ്യമപ്രവർത്തകരാണ് വനിതാദിനാഘോഷത്തിന്‍റെ ഭാഗമായി കടൽയാത്ര നടത്തിയത്.

കെ എസ് ഐ എൻ സിയുടെ സാഗരറാണി ക്രൂയിസിലായിരുന്നു യാത്ര ഒരുക്കിയത്. കെ എസ് ഐ എൻ സി മാനേജിംഗ് ഡയറക്ടർ ആർ ഗിരിജ യാത്ര ഫ്‌ളാഗ് ഓഫ് ചെയ്തു. എല്ലാ സ്ത്രീകൾക്കും ഓരോ കഴിവുകളുണ്ട്.  പ്രോത്സാഹിപ്പിക്കാനും പിന്തുണയ്ക്കാനും സമൂഹം തയാറായാൽ അവർക്ക് വിസ്മയങ്ങൾ സൃഷ്ടിക്കാൻ കഴിയുമെന്ന് ആർ ഗിരിജ പറഞ്ഞു. സ്ത്രീകൾക്ക് തുല്യ പ്രാധാന്യവും പരിഗണനയും നൽകി അവരിൽ നിന്നും രാജ്യത്തിന് പരമാധി നേട്ടങ്ങൾ നേടിയെടുക്കുക എന്നതാണ് ഇത്തവണത്തെ ലോക വനിതാ ദിനത്തിന്‍റെ വിഷയമെന്നും അവർ ചൂണ്ടിക്കാട്ടി. കുടുംബശ്രീയുടെ വിജയം ലോകത്തിനാകെ മാതൃകയാണ്. സ്ത്രീകളെ ശാക്തീകരിക്കുകയല്ല, അവരെ പ്രോത്സാഹിപ്പിക്കുകയും അംഗീകരിക്കുകയുമാണ് വേണ്ടതെന്നും ആർ ഗിരിജ പറഞ്ഞു.
പ്രസ്‌ക്ലബ് വൈസ് പ്രസിഡന്‍റ്  എൻ കെ സ്മിത അധ്യക്ഷത വഹിച്ചു. ജോ.സെക്രട്ടറി ഷബ്‌ന സിയാദ് സ്വാഗതവും നിർവാഹകസമിതിയംഗം പി ഓ ജിഷ നന്ദിയും പറഞ്ഞു.

വനിതാ ദിനത്തിൽകാരുണ്യത്തിന്റെ    വഴിയിൽ കണക്കാരി ലോ കോളേജ് നിയമ വിദ്യാർത്ഥികൾ. കോട്ടയം കുട്ടികളുടെ ആശുപത്രിയിൽ പ്രഭാത ഭക്ഷണം വിളമ്പി വിദൃാർത്ഥികളും അധൃാപകരും. അസി. പ്രൊഫ. ചൈതനൃ നായർ, വിദൃാർത്ഥികളായ മനു ജോർജ്, ഹരി ഗോവിന്ദ് എന്നിവർ നേതൃത്വം നൽകി.