മലയാളത്തിന്റെ അതുല്യനടനായിരുന്ന പ്രേംനസീറിന്റെ മകനും നടനുമായ ഷാനവാസ് അന്തരിച്ചു. 71 വയസായിരുന്നു. തിരുവനന്തപുരത്തായിരുന്നു അന്ത്യം.
. നായക, വില്ലൻവേഷങ്ങളിൽ തി ളങ്ങിയ ഷാനവാസിനെ തിങ്കളാഴ്ച രാത്രി ഏഴുമണിയോടെ തിരുവനന്ത പുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും 12 മണിയോടെ മരിച്ചു. വൃക്കരോഗത്തിനു ചികിത്സയി ലായിരുന്നു. വഴുതക്കാട് ആകാശവാ ണിക്കു സമീപം ഫ്ലാറ്റിലായിരുന്നു താമസം.
മലയാളം, തമിഴ് ഭാഷകളിലായി 96 സി നിമകളിൽ അഭിനയിച്ചിട്ടുണ്ട്. ബാലചന്ദ്ര മേനോൻ സംവിധാനം ചെയ്ത ‘പ്രേമഗീതങ്ങളി’ലൂടെ യാണ് ഷാനവാസ് സിനിമയിലെത്തുന്നത്. ‘മണിത്താ ലി’, ‘ഗാനം’, ‘ഹിമം’, ‘ചൈനാ ടൗൺ’, ‘ചിത്രം’, കോ രിത്തരിച്ച നാൾ തുടങ്ങിയവയാണ് അഭിനയിച്ച ചി ത്രങ്ങളിൽ ചിലത്. ‘ഇവൻ ഒരു സിംഹം’ എന്ന സിനി മയിൽ ആദ്യമായി നസീറിനൊപ്പം അഭിനയിച്ചു. തു ടർന്ന് ഏഴ് സിനിമകളിൽ പിതാവും മകനും ഒന്നിച്ചു. ‘ജനഗണമന’യാണ് അവസാന ചിത്രം.
ചിറയിൻകീഴ് ഇംഗ്ലീഷ് മീഡിയം സ്കൂൾ, മോ ണ്ട്ഫോർട്ട് സ്കൂൾ, യേർക്കാട് എന്നിവിടങ്ങളിൽനിന്ന് പ്രാഥമിക വിദ്യാഭ്യാസം നേടുകയും ചെ ന്നൈയിലെ ന്യൂ കോളേജിൽനിന്ന് ഇംഗ്ലീ ഷ് സാഹിത്യത്തിൽ ബിരുദാനന്തരബി രുദം നേടുകയും ചെയ്തു. എംഎ ഇംഗ്ലീ ഷ് സാഹിത്യത്തിൽ അവസാനവർഷ വിദ്യാർഥിയായിരിക്കെയാണ് 1981-ൽ പ്രേമഗീതങ്ങളിലൂടെ സിനിമാരംഗ ത്തേക്ക് അരങ്ങേറ്റം കുറിച്ചത്. ഇരു പത്തഞ്ചോളം സിനിമകളിൽ നായക നായി. ഒട്ടേറെ ചിത്രങ്ങളിൽ വില്ലനും. ടെലിവിഷൻ സീരിയലുകളിലും വേഷമിട്ടു. 1989-ൽ നസീറിൻ്റെ മരണശേഷവും അഭിനയം തുടർന്നെങ്കിലും വേഷങ്ങളിൽ ആവർത്തനവിരസതയുണ്ടായപ്പോൾ സിനിമാരംഗം വിട്ടു. പിന്നീട് ഗൾഫിൽ ഷിപ്പിങ് കമ്പനിയിൽ മാനേ ജരായി. അതിനുശേഷമാണ് സീരിയലിൽ അഭിനയി ച്ചതും വീണ്ടും സിനിമയിലെത്തുന്നതും.
പരേതയായ ഹബീബ ബീവിയാണ് മാതാവ്. ഭാര്യ: ആയിഷാബീവി. മക്കൾ: അജിത്ഖാൻ(ദുബാ യ്), ഷമീർഖാൻ. മരുമകൾ: ഹന(കൊല്ലം). സഹോ ദരങ്ങൾ: ലൈല, റസിയ, റീത്ത.ഇന്നു വൈകുന്നേരം തിരുവനന്തപുരം പാളയത്താണ് ഖബറക്കം

